വാഷിംഗ്ടണ്‍: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങില്‍ പ്രഖ്യാപിച്ചു.
ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മെക്സിക്കന്‍ പ്രസിഡന്റ് ക്ളോഡിയ ഷെയിന്‍ബോം, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീല്‍ ഗ്രൂപ്പ് സിയിലും സ്പെയിന് ഗ്രൂപ്പ് എച്ചിലും ഫ്രാന്‍സ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ജൂണ്‍ 11 ന് ആസ്ടെക്ക സ്റേറഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരം ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരിക്കും. 2010 ല്‍ ദക്ഷിണാഫ്രിക്കയുടെ സിഫിവെ ഷബലാല ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഇതിഹാസ ഗോളുകളില്‍ ഒന്ന് നേടിയപ്പോഴും ഇതുതന്നെ സംഭവിച്ചു.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ളേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ളേ ഓഫ് എ വിജയി, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ്പ് സി
ബ്രസീല്‍, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലന്‍ഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ളേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജര്‍മനി, കുരാകാവോ, ഐവറി കോസ്ററ്, ഇക്വഡോര്‍.
ഗ്രൂപ്പ് എഫ്
നെതര്‍ലന്‍ഡ്സ്, ജപ്പാന്, പ്ളേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെല്‍ജിയം, ഈജിപ്ത്, ഇറാന്, ന്യൂസിലന്‍ഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ന്‍, കേപ് വെര്‍ഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാന്‍സ്, സെനഗല്‍, നോര്‍വെ, പ്ളേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അര്‍ജന്റീന, അല്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍.
ഗ്രൂപ്പ് കെ
പോര്‍ച്ചുഗല്‍, പ്ളേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാന്, കൊളംബിയ.
ഗ്രൂപ്പ് എല്‍
ഇംഗ്ളണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
ട്രംപിന് ഫിഫ സമാധാന പുരസ്കാരം
വാഷിംഗ്ടണ്‍: പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്.
കഴിഞ്ഞ രാത്രി 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് 2026ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുക.

Comments: