Today: 08 Aug 2020 GMT   Tell Your Friend
Advertisements
ബലാറസിന്റെ പ്രവാസ യൂണിവേഴ്സിറ്റി
മിന്‍സ്ക്: റഷ്യയ്ക്കും പോളണ്ടിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ബലാറസ് ആണ് ഏകാധിപത്യ ഭരണകൂടം തുടരുന്ന ഏക യൂറോപ്യന്‍ രാജ്യം. എന്നാല്‍, അവിടെയും വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യം പഠിക്കാനൊരു യൂണിവേഴ്സിറ്റിയുണ്ട്. ബലാറസ് യൂണിവേഴ്സിറ്റിയെങ്കിലും ഇതിനെ പ്രവാസ യൂണിവേഴ്സിറ്റിയെന്നു വിളിക്കുന്നതാകും കൂടുതല്‍ ശരി. കാരണം, ലിത്വാനിയന്‍ അതിര്‍ത്തിക്കുള്ളിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ഏതെങ്കിലും കാലത്ത് ബലാറസ് ജനാധിപത്യത്തിലേക്കു മാറുമ്പോഴേക്ക് വരും തലമറുകള്‍ക്കു പരിശീലനം നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ബലാറസില്‍നിന്നുള്ള നിരവധിപേര്‍ ഇവിടെ പഠിക്കാനെത്തുന്നുമുണ്ട്.

ബലാറസിലെ പാഠശാലകളില്‍ ബ്രെയ്ന്‍ വാഷിങ്ങാണ് നടക്കുന്നതെന്നാണ് പ്രവാസ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനെത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ന്യായം. ഏറ്റവും മികച്ച ഭരണ സമ്പ്രദായം ജനാധിപത്യമെന്നാണ് അവിടെയും പഠിപ്പിക്കുക. എന്നാല്‍, ഏകാധിപത്യം അത്ര മോശമല്ലെന്നും, രാജ്യത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ഇണങ്ങുന്നത് അതാണെന്നും കൂട്ടിച്ചേര്‍ക്കലുകളുണ്ടാകും.

റൂബിളിന് വന്‍ ഇടിവ് നേരിടുകയും ഭക്ഷേ്യാത്പന്നങ്ങള്‍ക്കു വില കുതിച്ചുയരുകയും ചെയ്ത രണ്ടു വര്‍ഷം മുന്‍പുള്ള കാലയളവ് ബലാറൂസിയന്‍ ഭരണ സംവിധാനത്തിന്റെ പരാജയം തുറന്നു കാട്ടിയതാണ്. ഇതോടെ ജനാധിപത്യത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ അവിടെ ശക്തമായിട്ടുമുണ്ട്. തലസ്ഥാനമായ മിന്‍സ്കില്‍ ഇന്റര്‍നെറ്റിലൂടെ റാലികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. പ്രക്ഷോഭകരെ വിചാരണ കൂടാതെ ജയിലിലടയ്ക്കുന്നതു പോലുള്ള സംഭവങ്ങള്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നു എന്നത് വിശ്വസിക്കാന്‍ പോലും പ്രയാസം, പക്ഷേ, സത്യമതാണ്.

1992ല്‍ നൂറു വിദ്യാര്‍ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയതാണ് യൂറോപ്യന്‍ ഹ്യൂമാനിറ്റീസ് യൂണിവേഴ്സിറ്റി. എല്ലാവരും ബിസിനസുകാരും ബാങ്കര്‍മാരുമാകാന്‍ ആഗ്രഹിക്കുന്ന കാലത്ത് ഇവിടെ മാനവിക വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇന്നവിടത്തെ വിദ്യാര്‍ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്, അതുപോലെ ജീവനക്കാരുടെ എണ്ണവും.

യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ ഇതിനിടെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ശ്രമങ്ങള്‍ പലതുണ്ടായി. അവയെല്ലാം അതിജീവിച്ച് ഭാവിയുടെ പ്രതീക്ഷകളുമായി പഠനം തുടരുകയാണ് പ്രവാസി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍.
Photo #1 - Europe - Education - belarus_university_exile
 
Photo #2 - Europe - Education - belarus_university_exile
 
Photo #3 - Europe - Education - belarus_university_exile
 
- dated 25 Apr 2013


Comments:
Keywords: Europe - Education - belarus_university_exile Europe - Education - belarus_university_exile,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22720209france
ഉപരിപഠനത്തിനു തയാറെടുക്കുന്നവര്‍ക്ക് ഫ്രന്‍സിലേക്ക് യാത്ര ചെയ്യാം
തുടര്‍ന്നു വായിക്കുക
22620201france
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഫ്രാന്‍സില്‍ പ്രവേശനം
തുടര്‍ന്നു വായിക്കുക
95202010fees
സ്വീഡന്‍ ട്യൂഷന്‍ ഫീസ് കുറയ്ക്കണമെന്ന് വിദേശ വിദ്യാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
28420204swede
സാമൂഹിക അകലം പാലിക്കാത്തതിന് സ്വീഡനില്‍ അഞ്ച് റെസ്റററന്റുകള്‍ പൂട്ടി
തുടര്‍ന്നു വായിക്കുക
31220198estonia
യൂറോപ്പിന്റെ പുതിയ വിദ്യാഭ്യാസ കേന്ദ്രമായി എസ്റേറാണിയ
തുടര്‍ന്നു വായിക്കുക
291120194swede
സ്വീഡനിലെ സ്റ്റുഡന്റ് റെസിഡന്‍സ് പെര്‍മിറ്റുകളില്‍ മാറ്റം
തുടര്‍ന്നു വായിക്കുക
25920195swede
വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞ് ഒരു വര്‍ഷം സ്വീഡനില്‍ തുടരാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us