Today: 23 Apr 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ വിമാനം തകര്‍ന്ന് 71 പേര്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 12220189

മോസ്കോ: റഷ്യന്‍വിമാനം തകര്‍ന്നുവീണ് 65 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ 71 പേര്‍ മരിച്ചു. മോസ്കോയിലെ ദോമോദെദോവ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മോസ്കോയില്‍നിന്ന് 80 കി.മീറ്റര്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിലാണ് വിമാനം പതിച്ചത്.

പറന്നുപൊങ്ങി അഞ്ചുമിനിറ്റിനുശേഷം 3000 അടി ഉയരത്തില്‍വെച്ചാണ് വിമാനം തകര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന് രണ്ടു മിനിറ്റിനകംതന്നെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

സരാദോവ് എയര്‍ലൈന്‍സിന്‍റ പ്രദേശിക സര്‍വിസ് നടത്തുന്ന അന്‍േറാനോവ് എ.എന്‍~148 ജെറ്റ് വിമാനം ഉരാല്‍സ് നഗരത്തിലെ ഒര്‍സ്കിലേക്കുള്ള യാത്രയിലായിരുന്നു. മഞ്ഞില്‍ വീണുകിടക്കുന്ന വിമാനാവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. കത്തിക്കരിഞ്ഞ വിമാനം കണ്ടതായി പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലാണ് റഷ്യ. അന്തരീക്ഷത്തിലെ കാഴ്ച മങ്ങിയിരിക്കുകയാണ്.

അപകടത്തിലേക്ക് നയിച്ചത് ഇതോ മാനുഷികമായി സംഭവിച്ച തെറ്റോ ആയിരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അപകടസ്ഥലത്തേക്ക് റോഡ് മാര്‍ഗം എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍ കാല്‍നടയായാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- dated 12 Feb 2018


Comments:
Keywords: Europe - Otta Nottathil - 12220189 Europe - Otta Nottathil - 12220189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
244201810
പാരിസ് ആക്രമണക്കേസിലെ പ്രതിക്ക് 20 വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24420189
ആപ്പിള്‍ കൈയില്‍ വച്ച യുവതിക്ക് 500 ഡോളര്‍ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
24420185
മുഖംമൂടി ധരിച്ച ലുക്കീമിയ രോഗിയെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
24420182
പാവപ്പെട്ടവര്‍ക്ക് മാര്‍പാപ്പയുടെ ഐസ്ക്രീം വിതരണം Recent or Hot News
തുടര്‍ന്നു വായിക്കുക
22420188
സ്പെയ്നിലെ ബാസ്ക് വിമതര്‍ മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22420186
3000 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പശുവിന്റെ തലയോട്ടി കണ്ടെത്തി
തുടര്‍ന്നു വായിക്കുക
22420185
ബിറ്റ് കോയിന്‍ തട്ടിപ്പ്: പ്രധാനമന്ത്രിയുടെ വിമാനത്തില്‍ പ്രതി രക്ഷപെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us