Today: 11 Aug 2020 GMT   Tell Your Friend
Advertisements
ഫ്രാന്‍സ് മാപ്പു പറയണമെന്ന് അല്‍ജീരിയ
Photo #1 - Europe - Otta Nottathil - 6720204algeria

പാരീസ്: ഒന്നര നൂറ്റാണ്ട് മുന്‍പ് ഫ്രാന്‍സ് നടത്തിയ അധിനിവേശത്തിന് മാപ്പു പറയണമെന്ന് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബ്ബൗന്‍. രാജ്യത്തിന്റെ 58~ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോളനിവത്കരണം കടുത്ത തെറ്റായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞിരുന്നു. മക്രോണില്‍നിന്ന് കൂടുതല്‍ മുറിവുണക്കല്‍ പ്രക്രിയയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി "ഫ്രാന്‍സ് 24' വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ ടെബ്ബൗന്‍ പറഞ്ഞു.

അമേരിക്കയില്‍ ആഫ്രിക്കന്‍~അമേരിക്കന്‍ ജോര്‍ജ് ഫ്ലോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസംമുട്ടിച്ചുകൊന്നതിനെത്തുടര്‍ന്ന് കോളനിവത്കരണത്തിന്റെ പാരമ്പര്യത്തെ ചോദ്യംചെയ്ത് ലോകമാസകലം പ്രതിഷേധംനടന്ന പശ്ചാത്തലത്തിലാണ് അല്‍ജീരിയ ഈ ആവശ്യം ഒരിക്കല്‍ക്കൂടി് ശക്തമാക്കിയിരിക്കുന്നത്.

ഉത്തരാഫ്രിക്കന്‍രാജ്യമായ അല്‍ജീരിയയെ 132 കൊല്ലമാണ് ഫ്രാന്‍സ് കോളനിയാക്കിവെച്ചത്. എട്ടു വര്‍ഷം ദീര്‍ഘിച്ച യുദ്ധത്തിനൊടുവിലാണ് അല്‍ജീരിയ സ്വതന്ത്രമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പില്‍ക്കാല ബന്ധത്തില്‍ ഉടനീളം ഈ ഭൂതകാലം നിഴല്‍ വീഴ്ത്തിയിരുന്നു.

ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി കൊളോണിയല്‍ക്കാലത്ത് കൊന്ന 24 പടയാളികളുടെ മുറിച്ചെടുത്ത തലകളുടെ അവശിഷ്ടമായ തലയോട്ടികള്‍ ഫ്രാന്‍സ് അല്‍ജീരിയയ്ക്ക് വെള്ളിയാഴ്ച കൈമാറിയിരുന്നു. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്സിലെ എല്‍ ആലിയ സെമിത്തേരിയില്‍ അവ അടക്കി.
- dated 06 Jul 2020


Comments:
Keywords: Europe - Otta Nottathil - 6720204algeria Europe - Otta Nottathil - 6720204algeria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us