Today: 25 Jun 2022 GMT   Tell Your Friend
Advertisements
ഉൈ്രകനില്‍ നിന്നും പലായനം ചെയ്തത് 8 മില്യണ്‍ ആളുകള്‍
Photo #1 - Europe - Otta Nottathil - 8_millions_ukranians_leftout
ബര്‍ലിന്‍:ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ആറ് ദശലക്ഷത്തിലധികം ആളുകള്‍ ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തു.

യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച്, പോളണ്ട്, സ്ളൊവാക്യ, ഹംഗറി, റൊമാനിയ എന്നിവയുമായുള്ള അതിര്‍ത്തി പോയിന്റുകള്‍ വഴി യൂറോപ്യന്‍ യൂണിയനിലേക്ക് പലായനം ചെയ്തു. ഇതില്‍ 4 ലക്ഷം ആളുകള്‍ ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ എട്ട് ദശലക്ഷത്തിലധികം ആളുകള്‍ ഉക്രെയ്നിനുള്ളില്‍ പലായനം ചെയ്തതായിട്ടാണ് മറ്റൊരു കണക്ക്. യുദ്ധത്തിന് മുമ്പ് 44 ദശലക്ഷം ആളുകള്‍ രാജ്യത്ത് താമസിച്ചിരുന്നു.

അതേസമയം റഷ്യ യൂറോപ്പിനു പ്രകൃതിവാതകം നല്കുന്ന പൈപ്പുകളിലൊന്ന് യുക്രെയ്ന്‍ പൂട്ടി. വാതകം മറ്റൊരു പൈപ്പിലേക്കു വഴിതിരിച്ചുവിട്ട് യൂറോപ്പിലേക്കുള്ള വിതരണം തടസപ്പെടുത്തില്ലെന്നാണ് യുക്രെയ്ന്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിശേഷം ആദ്യമായാണ് യുക്രെയ്ന്‍ ഇത്തരമൊരു നടപടിക്കു മുതിരുന്നത്. സൊഖ്റാനിവ്ക പൈപ്പ്ലൈന്‍ റൂട്ടിലെ ഹബ് ആണ് യുക്രെയ്ന്‍ അധികൃതര്‍ പൂട്ടിയത്. എന്നാല്‍ സുഷ്ദ ഹബ് വഴി യൂറോപ്പിലേക്കുള്ള വാതകവിതരണം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുക്രെയ്ന്‍റെ നടപടി യൂറോപ്പിനുണ്ടാക്കുന്ന ആഘാതം വ്യക്തമല്ല. വാതകം ലഭിക്കുന്നതില്‍ തടസമുണ്ടായിട്ടില്ലെന്നാണു ജര്‍മനി അറിയിച്ചത്. യൂറോപ്പിന്‍റെ വാതക ഇറക്കുമതിയില്‍ 40 ശതമാനവും റഷ്യയില്‍നിന്നാണ്. ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ വാങ്ങുന്നത്.റഷ്യയില്‍നിന്നുള്ള വാതക, എണ്ണ, കല്‍ക്കരി ഇറക്കുമതി ക്രമേണ കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേരത്തേ തീരുമാനിച്ചിരുന്നു്.

ഉക്രെയ്നിലെ യുദ്ധകാല സമ്മര്‍ദ്ദം മൂലം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഉക്രെയ്നിലെ നിരവധി ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ് കടുത്ത സമ്മര്‍ദ്ദം. ഗര്‍ഭിണികളില്‍, ഉത്കണ്ഠയും സമ്മര്‍ദ്ദവും പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എയര്‍~റെയ്ഡ് സൈറണുകള്‍ മുഴങ്ങുന്നതഢ പതിവായതോടെ ഉൈ്രകന്‍ നഗരങ്ങള്‍ ഇപ്പോഴും താരതമ്യേന സുരക്ഷിതദം നഷ്ടപ്പെടുകയാണ്.

കഴിട്ട ദചവസം യുക്രെയ്ന്റെ ആദ്യ പ്രസിഡന്റ് ലിയോനിഡ് ക്രാവ്ചുക് അന്തരിച്ചു. 88 വയസായിരുന്നു.1991ലാണ് രണ്ടാമത്തെ വലിയ സോവിയറ്റ് റിപ്പബ്ളിക്കിന്റെ പ്രസിഡന്റായി ക്രാവ്ചുക് ചുമതയലേല്‍ക്കുന്നത്. തുടര്‍ന്ന് മോസ്കോയില്‍നിന്ന് യുക്രെയ്നെ സ്വതന്ത്രമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കമ്യൂണിസ്ററ് ഭരണകൂടത്തിന്റെ തകര്‍ച്ചയിലും പ്രധാന പേരുകാരിലൊരാളായി.
- dated 13 May 2022


Comments:
Keywords: Europe - Otta Nottathil - 8_millions_ukranians_leftout Europe - Otta Nottathil - 8_millions_ukranians_leftout,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us