Today: 25 Jun 2022 GMT   Tell Your Friend
Advertisements
ഭാരതത്തിലെ ആദ്യത്തെ അല്മായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിത കഥ
Photo #1 - Europe - Otta Nottathil - deavasahayampillai_heilig_geschprochen
Photo #2 - Europe - Otta Nottathil - deavasahayampillai_heilig_geschprochen
1712 ഏപ്രില്‍ 22 ന് പഴയ തിരുവതാംകൂര്‍ രാജ്യത്തിന്റെ ഭാഗവും ഇന്നു തമിഴ്നാടിന്റെ ഭാഗവുമായ കന്യകുമാരി ജില്ലയിലെ നട്ടാലം എന്ന ഗ്രാമത്തില്‍ ദേവസഹായം പിള്ള ജനിച്ചു. പിതാവ് വാസുദേവന്‍ നമ്പൂതിരി ഒരു ബ്രാപ്മണനും മാതാവ് ദേവകി അമ്മ ഒരു നായര്‍ സ്ത്രീയുമായിരുന്നു. നീലകണ്ഠന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

നാട്ടു ഭാഷകളായ തമിഴിലും മലയാളത്തിലും പ്രാവീണ്യം നേടിയ നീലകണ്ഠന്‍ അമ്പെയ്ത്ത്, യുദ്ധായുധങ്ങളുടെ ഉപയോഗം എന്നിവയിലും നിപുണനായിരുന്നു. പട്ടാളക്കാരനായാണ് നീലകണ്ഠന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രം, രാജാവിന്റെ ട്രഷറി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മേക്കോട് ഗ്രാമത്തിലെ ഭാര്‍ഗവിയമ്മാള്‍ ആയിരുന്നു നീലകണ്ഠന്റെ ധര്‍മ്മപത്നി.

നീലകണ്ഠന്റെ ജീവിതത്തില്‍ സുവിശേഷത്തിന്റെ വെള്ളിവെളിച്ചം ആദ്യം വിതറിയത് ഡച്ച് സൈനിക ഉദ്യോഗസ്ഥനായ യൂസ്ററാച്ചിയസ് ബെനഡിക്റ്റസ് ഡി ലാനോയാണ് (ഋൗമെേരവശൗെ ആലിലറശരൗേെ ഉല ഘമിിീ്യ). 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ച് സൈന്യം മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ സൈന്യത്തോടു പരാജയപ്പെട്ടതിനെതുടര്‍ന്നു രാജാവ് അറസ്ററ് ചെയ്തു ബന്ധനസ്ഥനാക്കിയ കത്തോലിക്കനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു ബെനഡിക്റ്റസ് ഡി ലാനോയ്.

നീലകണ്ഠന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളുടെ പരമ്പര ഒന്നിന് പുറകെ ഒന്നായി ഡി ലാനോയോടു വിവരിച്ചു. ഡി ലാനോയ് പഴയനിയമത്തിലെ ജോബിന്റെ കഥ അവനോട് വിവരിക്കുകയും കഷ്ടപ്പാടിലൂടെ ഒരു നല്ല മനുഷ്യന്റെ വിശ്വാസത്തെ ദൈവത്തിന് എങ്ങനെ പരീക്ഷിക്കാമെന്നു വിശദീകരിക്കുകയും ചെയ്തു. ഡച്ച് ഓഫീസറുടെ സാമിപ്യത്തിലൂടെ ക്രിസ്തുവിനെ അറിയാന്‍ തുടങ്ങിയ നീലകണ്ഠന്‍ ഒരു ക്രിസ്ത്യാനിയാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കുകയും കത്തോലിക്കാ വിശ്വാസ സത്യങ്ങള്‍ തന്നെ പഠിപ്പിക്കാന്‍ ഡി ലാനോയിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡി ലാനോയ് നീലകണ്ഠനെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പരിധിക്ക് പുറത്തുള്ള ഒരു വടക്കേക്കുളം എന്ന ഗ്രാമത്തിലുണ്ടായിരുന്ന ഈശോ സഭാ വൈദീകനായ ജിയോവാനി ബാറ്റിസ്ററ ബട്ടാരിയുടെ പക്കലേക്കു അയയ്ക്കുകയും അവനെ കത്തോലിക്കാ സഭയില്‍ ജ്ഞാനസ്നാനം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഒമ്പത് മാസക്കാലം ബുട്ടാരി അച്ചന്‍ നീലകണ്ഠനെ കത്തോലിക്കാ വിശ്വാസ സത്യങ്ങളെക്കുറിച്ചു പഠിപ്പിക്കുകയും 1745 മെയ് 14~ന് വടക്കേക്കുളം തിരു കുടുംബ ദേവാലയത്തില്‍ വച്ചു ജ്ഞാനസ്നാനം നല്‍കുകയും ചെയ്തു. നീലകണ്ഠന് ലാസര്‍ എന്ന പേരിന്റെ തമിഴ് തത്തുല്യമായ ദേവസഹായം എന്ന പേരാണ് ബുട്ടാരിയച്ചന്‍ നല്‍കിയത്. തന്റെ മാമ്മോദീസാ ദിനത്തില്‍ ക്രിസ്തുവിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടു ദേവസഹായം പിള്ള ഇപ്രകാരം പറഞ്ഞതായി പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു: "ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ആരും എന്നെ നിര്‍ബദ്ധിച്ചില്ല. സ്വന്ത ഇഷ്ടപ്രകാരമാണ് ഞാന്‍ വന്നിരിക്കുന്നത്. എനിക്ക് എന്റെ ഹൃദയം അറിയാം. അവന്‍ എന്റെ ദൈവമാണ്. അവനെ അനുഗമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു, ജീവിതകാലം മുഴുവന്‍ ഞാന്‍ അവനെ അനുഗമിക്കും".
ദേവസഹായം താമസിയാതെ മറ്റുള്ളവരോടു സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചു.

തന്റെ പത്നി ഭാര്‍ഗവിയമ്മാളിനെ "തെരേസാ" എന്നതിന്റെ തമിഴ് രൂപമായ ജ്ഞാനപു എന്ന പേരു നല്‍കി സ്നാനാനപ്പെടുത്തി. ദേവസഹായം എല്ലാ ജാതിയിലുംപെട്ട ആളുകളുമായി ഇടകലരാകാന്‍ തുടങ്ങി അവന്‍ തന്റെ 'ഉയര്‍ന്ന' ജാതിയുടെ ആനുകൂല്യങ്ങള്‍ നിരസിക്കുകയും 'താഴ്ന്ന' ജാതിക്കാരുമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും തുടങ്ങി. ദേവസഹായത്തിലെ പ്രകടമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉയര്‍ന്ന ജാതിക്കാര്‍, വിശ്വാസവഞ്ചന, മതപരമായ ആചാരങ്ങളോടുള്ള അവഹേളനം, ദൈവനിന്ദ, രാജദ്രോഹം തുടങ്ങി നിരവധി കുറ്റങ്ങള്‍ അവനില്‍ ആരോപിക്കാന്‍ തുടങ്ങി.
പുതുതായി സ്വീകരിച്ച ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിക്കാന്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിവിധ വ്യക്തികള്‍ ശ്രമിച്ചെങ്കിലും, ക്രിസ്തുവിനുവേണ്ടി പീഡസഹിക്കുവാനും മരണം വരെ വിശ്വാസത്തിന്‍ ഉറച്ചു നില്‍ക്കുവാനും ദേവസഹായം അസാധാരണമായ ധൈര്യം കാണിച്ചു.

ദേവസഹായം ഹിന്ദു മതത്തിലേക്കു തിരികെ വരികയില്ലന്നറിഞ്ഞ രാജാവ്, 1749 ഫെബ്രുവരി 23~ന് ദേവസഹായത്തെ അറസ്ററ് ചെയ്യുകയും വളരെ ഇടുങ്ങിയ ഒരു അറയില്‍ പൂട്ടുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് മധുര, തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ആരൂവാമൊഴിയിലെ ജയിലിലേക്കു ദേവസഹായം പിള്ളയെ മാറ്റി.
തടവിലായ സന്ദര്‍ഭങ്ങളില്‍ എല്ലാ ദിവസവും രാവിലെയും രാത്രിയും അദ്ദേഹം ധ്യാനാത്മക പ്രാര്‍ത്ഥനയില്‍ ഭൂരിഭാഗം സമയം ചെലവഴിച്ചിരുന്നു. ഈശോയുടെ മരണത്തിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യകുലത്തിന്റെയും ബഹുമാനാര്‍ത്ഥം എല്ലാ വെള്ളി, ശനി ദിവസങ്ങളില്‍ അദ്ദേഹം ഉപവസിച്ചിരുന്നു. വൈദികര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന ഭക്തിയോടെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. കൊടിയ പീഡനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കു നടുവിലും എല്ലാവരോടും അവന്‍ ആഴമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നു.

ജയിലില്‍ ദേവസഹായം സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതറിഞ്ഞ ഉദ്യോഗസ്ഥര്‍ ദേവസഹായത്ത രഹസ്യമായി വധിക്കണമെന്ന് രാജാവിനെ പ്രേരിപ്പിച്ചു. 1752 ജനുവരി 14 ന് ആരുവാമൊഴിക്കടുത്തുള്ള കാറ്റാടി മലയില്‍വച്ച് അര്‍ദ്ധരാത്രിയില്‍ വധശിക്ഷ നടപ്പാക്കി. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വേളയില്‍ ദേവസഹായത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു . അവന്റെ മൃതശരീരം വന്യമൃഗങ്ങള്‍ക്ക് തിന്നാനായി ഉപേക്ഷിച്ചുവെങ്കിലും ഭക്തരായ ക്രിസ്ത്യാനികള്‍ അതു കണ്ടെത്തി, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന അള്‍ത്താരയ്ക്കു മുന്നില്‍ അടക്കം ചെയ്യുകയും ചെയ്തു. ഇന്ന് ഈ ദൈവാലയം കോട്ടാര്‍ രൂപതയുടെ കത്തീഡ്രലാണ്.

വളരെപെട്ടന്നു തന്നെ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വാര്‍ത്ത സമീപ പ്രദേശങ്ങളിലെല്ലാം പരന്നു. 1756 മുതല്‍ ദേവസഹയത്തിന്റെ നാമകരണത്തിനുള്ള നടപടി ആരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും 1993ലാണ് ഔദ്യോഗികമായി നാമകരണ നടപടികള്‍ രൂപതാതലത്തില്‍ തുറന്നത്.
2004 ല്‍ തമിഴ് നാട്ടിലെ കോട്ടാര്‍ രൂപതയും 2009 ല്‍ മൈസൂരില്‍ കൂടിയ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ (CCBI) ഇരുപത്തി ഒന്നാമത് പ്ളീനറി അസംബ്ളിയും ദേവസഹായം പിള്ളയുടെ നാമകരണ നടപടികള്‍ വേഗത്തിലാക്കാന്‍ വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. 2012 ഡിസംബര്‍ മാസം രണ്ടാം തീയതി വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്ത ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
ഏഴു വര്‍ഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതില്‍ മൂന്നു വര്‍ഷവും ജയിലില്‍ കൊടിയ പീഡനകള്‍ക്കു നടുവില്‍ ൈ്രകസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്മായ വിശുദ്ധന്റെ ജീവിത കഥ നമ്മുടെ വിശ്വാസ ജീവിതത്തെയും ധന്യമാക്കട്ടെ.
- dated 15 May 2022


Comments:
Keywords: Europe - Otta Nottathil - deavasahayampillai_heilig_geschprochen Europe - Otta Nottathil - deavasahayampillai_heilig_geschprochen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us