Today: 18 Oct 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷത്തിന് കൊടിയിറങ്ങി
Photo #1 - Germany - Otta Nottathil - 13220181
ബര്‍ലിന്‍: വലിയ നോയമ്പിനു മുമ്പുള്ള ഏറ്റവും വലിയ ആഘോഷമായ കാര്‍ണിവലില്‍ ആറാടി നിന്ന ജര്‍മനിയില്‍ പൊടിപൂരങ്ങള്‍ക്ക് കൊടിയിറങ്ങി. ആക്ഷേപഹാസ്യത്തിന്റെ ആഘോഷമായി എന്നും മാറുന്ന ഏറ്റവും വലിയ ആഘോഷം നടന്ന കൊളോണില്‍ മൂന്നു ലക്ഷം പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാരംഭിച്ച കാര്‍ണിവല്‍ ഹൈലൈറ്റ് റാലി (റോസന്‍ മോണ്ടാഗ് സൂഗ്) നഗരത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം ആറുണിയോടെ സമാപിച്ചു.

എക്കാലത്തും ആക്ഷേപഹാസ്യത്തിനു പ്രശസ്തമായ ജര്‍മന്‍ കാര്‍ണിവല്‍ ഇക്കുറിയും പിന്നോട്ടു പോയില്ല. ബ്രെക്സിറ്റും അംഗല മെര്‍ക്കലും അവരുടെ രാഷ്ട്രീയ എതിരാളികളും എല്ലാവരും കണക്കില്ലാതെ വിമര്‍ശിക്കപ്പെടുന്ന കാഴ്ചയായിരുന്നു നിശ്ചല ദൃശ്യങ്ങളിലെല്ലാം. റാലിയില്‍ ഒട്ടനവധി ഫ്ളോട്ടുകള്‍ ഉണ്ടായിരുന്നു

വംശനാശ ഭീഷണി നേരിടുന്ന ആമയായി വരെ മെര്‍ക്കല്‍ ചിത്രീകരിക്കപ്പെട്ടു. ആണവ മിസൈലുമായി നൃത്തം ചെയ്യുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആയിരുന്നു മറ്റൊരു ആകര്‍ഷണം.

ഡ്യുസല്‍ഡോര്‍ഫില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കരടി ഭോഗിക്കുന്ന ദൃശ്യമാണ് റഷ്യന്‍ അവിഹിത ബന്ധത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്. മാര്‍ട്ടിന്‍ ഷൂള്‍സും തെരേസ മേയും എല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയ വിമര്‍ശനം ശ്രദ്ധേയമായി അവതരിപ്പിക്കുന്നതില്‍ പ്രശസ്തനായ ജാക്വസ് ടില്ലിയുടെ ഫ്ളോട്ടുകള്‍ ഇത്തവണയും കൗതുകമുണര്‍ത്തി. കഴിഞ്ഞ വര്‍ഷം ട്രംപിന്റെ ദൃശ്യം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി തന്നെ സമ്മാനിച്ചിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വരുമാനത്തിനായി തുടങ്ങിയ ജോലിയാണ് ഇപ്പോള്‍ അദ്ദേഹത്തെ ഈ രംഗത്തെ തന്നെ മുന്‍നിരക്കാരനാക്കി മാറ്റിയിരിക്കുന്നത്.

1990 കളില്‍ തന്റെ ഡിസൈനുകള്‍ മുന്‍കൂട്ടി പുറത്തുവിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു നിരോധനം വരെ നേരിടേണ്ടി വന്നിരുന്നു. 2000 മുതലാണ് ഡിസൈന്‍ പുറത്തുവിടാത്ത രീതി തുടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തീരുന്നതുവരെ ഏതാണ്ട് പത്തു ലക്ഷം പേരെങ്കിലും ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി കൊളോണിലും പരിസരത്തും എത്തിയിരുന്നു.

കൊളോണ്‍ കൂടാതെ ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, ബര്‍ലിന്‍, ഹാംബുര്‍ഗ് തുടങ്ങിയ വന്‍ നഗരങ്ങളിലും കാര്‍ണിവല്‍ ആഘോഷം നടന്നു.

തെളിഞ്ഞ ആകാശമായിരുന്നെങ്കിലും തണുപ്പിന്റെ ആധിക്യവും ഇടയ്ക്കുള്ള മഞ്ഞുവീഴ്ചയും ആഘോഷത്തിന്റെ ആവേശം ഒട്ടും ചോര്‍ത്താനായില്ല. റാലിയില്‍ ഫ്ളോട്ടുകള്‍ക്കു പുറമെ കുതിരകളും പങ്കെടുത്തിരുന്നു. ബിയര്‍ കുടിച്ച ഉന്മത്തരായ കാര്‍ണിവലിസ്ററുകള്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ കുതിരകളുടെ മേല്‍ എറിഞ്ഞത് കുതിരകളെ പ്രകോപിപ്പിച്ചത് ആളുകള്‍ക്ക് അസൗകര്യം മാത്രമല്ല ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആഘോഷം നടന്ന വെള്ളിയാഴ്ച രാത്രിയില്‍ സിവില്‍ ഡ്രസില്‍ നടന്ന 22 കാരനായ ക്രിമിനല്‍ പോലീസിനെ 44 കാരനായ അഭിഭാഷകന്‍ ക്ളോഡ്വിഗ് പ്ളാറ്റ്സില്‍ വെച്ച് മെട്രോയുടെ മുന്നിലേയ്ക്കു തള്ളിയിടുകയും പോലീസുകാരന്‍ തല്‍ക്ഷണം മരിയ്ക്കുകയും ചെയ്തത് ഇക്കൊല്ലത്തെ കാര്‍ണിവല്‍ ആഘോഷത്തിലെ കറുത്ത പാടായി നില്‍ക്കുന്നു. പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയായ അഭിഭാഷകന്‍ മോണ്ടിനിഗ്രോയിലേയ്ക്കു കടക്കാന്‍ ശ്രമിക്കവേ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്ററു ചെയ്യുകയും ഇപ്പോള്‍ പ്രതി റിമാന്റ്ിലുമാണ്. ഈ സംഗതികളൊഴിച്ചാല്‍ ഇക്കൊല്ലത്തെ കാര്‍ണിവല്‍ ആഘോഷം വളരെ സമാധാനപരമായിരുന്നു.
- dated 13 Feb 2018


Comments:
Keywords: Germany - Otta Nottathil - 13220181 Germany - Otta Nottathil - 13220181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
cooking_class_ksk_2018
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 22ന് Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us