ബര്‍ലിന്‍: ഒക്ടോബര്‍ മൂന്ന് ജര്‍മ്മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു.
പുനഃസംയോജനത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ദിവസം ജര്‍മ്മനി ആഘോഷിക്കുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു.
ലിബറല്‍ ജീവിതരീതി ആക്രമണത്തിലാണന്നും മെര്‍സ് പറഞ്ഞു.
സ്വേച്ഛാധിപത്യങ്ങളുടെ പുതിയ സഖ്യങ്ങള്‍ നമുക്കെതിരെ രൂപപ്പെടുന്നു എന്നും നമ്മുടെ ലിബറല്‍ ജീവിതരീതി പുറത്തുനിന്നും അകത്തുനിന്നും ആക്രമണത്തിന് വിധേയമാകുന്നു എന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു.
ഇക്കൊല്ലത്തെ പ്രധാന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് സാര്‍ബ്രൂക്കന്‍ നഗരമാണ്. ആഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശിഷ്ടാതിഥിയായിരുന്നു
ജര്‍മ്മനിയുടെ മുന്‍ കിഴക്കും പടിഞ്ഞാറും സംയോജിതിന്റെ 35 ാംവര്‍ഷം ആണ് ആഘോഷിച്ചത്. ജര്‍മ്മന്‍ ഐക്യ ദിനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതു അവധി ദിവസമാണ്.
40 വര്‍ഷക്കാലം ജര്‍മ്മനി പടിഞ്ഞാറ് ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയും കിഴക്ക് ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക്കുമായി വിഭജിക്കപ്പെട്ടു. 1990 ഒക്ടോബര്‍ 3 നാണ് പുനരേകീകരണം നടന്നത്.

Comments: