Today: 27 May 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 29 ന്
Photo #1 - Germany - Otta Nottathil - reunion_jubilee_fest_malankara_germany
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാസഭയുടെ 89ാം പുന:രൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിയ്ക്കുന്നു. സെപ്റ്റംബര്‍ 29 ന്(ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (Eckenheimer Landstr.324, 60435 Frankfurt am Main)പരിപാടികള്‍ ആരംഭിയ്ക്കും.

ആഘോഷമായ ദിവ്യബലിയില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് (സീറോ മലങ്കര ബിഷപ്പ് പുത്തൂര്‍ രൂപത) മുഖ്യകാര്‍മ്മികനായിരിയക്കും. ജോസഫ് മാര്‍ തോമസ് (സീറോ മലങ്കര ബിഷപ്പ് ബത്തേരി രൂപത), ഫാ.സന്തോഷ് തോമസ് (ജര്‍മനിയിലെ സീറോ മലങ്കര കോ ഓര്‍ഡിനേറ്റര്‍), ഫാ.ജോസഫ് ചേലംപറമ്പത്ത് (സീറോമലങ്കര ചാപ്ളെയിന്‍, കൊളോണ്‍ അതിരൂപത), റവ. തോമസ് പടിയംകുളം
(ലിംബുര്‍ഗ് രൂപത) എന്നിവര്‍ക്കു പുറമെ നിരവധി വൈദികരും സഹകാര്‍മ്മികരാവും.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ തിരുമേനിമാര്‍ക്കും വൈദികര്‍ക്കൊപ്പം ഡോ. ലൂക്കാസ് ൈ്രഷബര്‍ (ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ്, വിദേശ വിഭാഗം ദേശീയ ഡയറക്ടര്‍), അലക്സാന്ദ്ര ഷുമാന്‍ (ലിംബര്‍ഗ് രൂപത ഫെറന്റിന്‍), ക്രിസ്ററ്യന്‍ ഹൈന്‍സ് (ഹെസന്‍ സംസ്ഥാന അസംബ്ളി അംഗം), കെറി റെഡിംഗ്ടണ്‍ (ഡെപ്യൂട്ടി ചെയര്‍മാന്‍ കെഎവി, ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ പങ്കെടുക്കും. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിയ്ക്കും.

ജര്‍മനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫര്‍ട്ട് മിഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ പാസ്റററല്‍ കൗണ്‍സില്‍ സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ഫാ.സന്തോഷ് തോമസ് (017680383083), അനുപ് മുണ്ടേത്തു, പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് (01719728457 ) ജോജി കൊച്ചേത്തു പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി (015168193141), കോശി തോട്ടതില്‍ (061099869357), ജിബോ പുലിപ്ര (017624026843), സ്ററീഫന്‍ മാണി(015233814474).
- dated 21 Sep 2019


Comments:
Keywords: Germany - Otta Nottathil - reunion_jubilee_fest_malankara_germany Germany - Otta Nottathil - reunion_jubilee_fest_malankara_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
26520203control
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26520202states
തുരിംഗിയയും സാക്സണിയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26520201vw
ഫോക്സ് വാഗന്‍ നഷ്ടപരിഹാരം നല്‍കണം
തുടര്‍ന്നു വായിക്കുക
25520206protest
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us