Today: 21 Oct 2019 GMT   Tell Your Friend
Advertisements
അരാംകോ ആക്രമണം: പ്രതിസന്ധി നീളും
Photo #1 - Gulf - Otta Nottathil - 18920199aramco
റിയാദ്: യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ അരാംഗോ എണ്ണ ശുദ്ധീകരണശാലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി നീളും.

ഉത്പാദനം ഭാഗികമായി മുടങ്ങിയ എണ്ണക്കന്പനിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ആഗോള എണ്ണവിപണിയിലേക്കുള്ള സൗദിയുടെ വിഹിതം അത്രയും ദിവസങ്ങളില്‍ കുറയും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ നേരത്തേ നല്‍കിവന്നിരുന്നതിന്റെ പകുതിയോളംമാത്രമേ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുള്ളൂ. നിത്യവും ശരാശരി മുപ്പത് ലക്ഷം വീപ്പ എണ്ണയുടെ കുറവാണ് ഇതുകാരണമുണ്ടാകുന്നത്.

അരാംകോയിലെ ആക്രമണത്തെത്തുടര്‍ന്ന് തിങ്കളാഴ്ച കുതിച്ചുയര്‍ന്ന എണ്ണവില പിന്നീട് അല്പം താഴ്ന്നിരുന്നു. എന്നാല്‍, വിപണിയിലെ ദൗര്‍ലഭ്യം കൂടുതല്‍ ദിവസം നീളുന്നത് വീണ്ടും വിലകൂടാന്‍ കാരണമാകുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നു (ഏകദേശം 4900 രൂപ).

അതേസമയം, സൗദിയുടെ എണ്ണ ഉത്പാദനവും കയറ്റുമതിയും അടുത്തയാഴ്ചയോടെ പഴയ നിലയിലേക്കാവുമെങ്കില്‍ വില വീപ്പയ്ക്ക് 60 ഡോളറോ(ഏകദേശം 4300 രൂപ) അതിന് താഴെയോ നില്‍ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത് നടക്കാതെവരികയും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയുംചെയ്യുന്നപക്ഷം വില 85 ഡോളര്‍(ഏകദേശം 6100 രൂപ)വരെ എത്തിയേക്കാമെന്നും അവര്‍ ആശങ്കപ്രകടിപ്പിച്ചു.
- dated 18 Sep 2019


Comments:
Keywords: Gulf - Otta Nottathil - 18920199aramco Gulf - Otta Nottathil - 18920199aramco,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us