Today: 20 Oct 2018 GMT   Tell Your Friend
Advertisements
മാര്‍ ആലഞ്ചേരിക്കെതിരേ മാര്‍പാപ്പയ്ക്കു പരാതി നല്‍കാന്‍ നീക്കം
Photo #1 - India - Otta Nottathil - 52201810

കൊച്ചി: സീറോ മലബാര്‍ സഭയിലെ അതിശക്തരായ സംഘം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ നീക്കം ശക്തമാക്കി. ഭൂമിവിവാദം മറയാക്കിയാണ് നീക്കങ്ങള്‍. കര്‍ദിനാളിനെ നീക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്കു ഭീമഹര്‍ജി നല്‍കാനായി ഇടവകകളില്‍ തിരക്കിട്ട ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്.

സഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഈ നടപടി. തനിക്കെതിരേ നടക്കുന്ന നീക്കം കര്‍ദിനാളിന് അറിയാമെങ്കിലും സഭയും വിശ്വാസികളും തന്നെ കൈവിടില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. ആരോപണം സംബന്ധിച്ച് വൈദിക കമ്മിഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സഭയിലെ ബഹളത്തിനു ശമനമുണ്ടായി എന്നാണു കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഒപ്പുശേഖരണം വെളിവാക്കുന്നത്.

വൈദികരുടെയും വിശ്വാസികളുടെയും ആഡംബര ജീവിതത്തെയും ധൂര്‍ത്തിനെയും നിശിതമായി വിമര്‍ശിച്ച മാര്‍ ആലഞ്ചേരി പലര്‍ക്കും തലവേദനയായിരുന്നു. സഭയിലെ ചില മെത്രന്മാരുടെ അറിവോടെയും ഒത്താശയോടെയും നടന്നുവന്നിരുന്ന അവിഹിത ഇടപാടുകളാണ് ഒടുവില്‍ സഭയെ ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിച്ചത്.

മാര്‍ ആലഞ്ചേരി സ്ഥാനമേറ്റതോടെ പലരുടെയും ക്രമക്കേടുകള്‍ കണ്ടെത്തിയതായും സഭയുടെ ഇടപാടുകളില്‍ സുതാര്യത കൈവരുത്തിയതായും പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ തന്നെ പറയുന്നു. ഇപ്പോള്‍ താനും അധികാര വടംവലിക്കിരയായെന്നാണ് പുതുവ പറയുന്നത്.

സഭാ തലവനെ വ്യാജ ക്രിമിനല്‍ കേസില്‍ കുടുക്കി പാത്രിയര്‍ക്കാ പദവി തടയുന്നതിനുള്ള നീക്കങ്ങള്‍ക്കു തത്കാലം താഴു വീണിരിക്കുകയാണ്. ക്രിമിനല്‍ കുറ്റങ്ങളൊന്നും കണ്ടെത്താനാകാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വിധി മാര്‍ ആലഞ്ചേരിയുടെ മേല്‍പട്ട സ്വീകരണത്തിന്‍റെ ഇരുപതാം വാര്‍ഷികത്തിലാണുണ്ടായത്.

ആലഞ്ചേരി സഭാ തലവനായ ശേഷം ഗള്‍ഫില്‍ രണ്ടു രൂപതകള്‍ തുടങ്ങാന്‍ ശ്രമിച്ചത് അദ്ദേഹത്തിനെതിരേ തിരിയാന്‍ അവിടത്തെ ചില മെത്രന്മാരെ പ്രേരിപ്പിച്ചതായാണ് അറിയുന്നത്. അവിടത്തെ പള്ളികളില്‍ സീറോ മലബാര്‍ സഭാംഗങ്ങളാണ് കൂടുതല്‍. അവരാണ് മാര്‍ ആലഞ്ചേരിയോട് വിരോധമുണ്ടായിരുന്നവരെ ഒപ്പം ചേര്‍ത്ത് അണിയറ നീക്കങ്ങള്‍ സജീവമാക്കയതെന്നും ആക്ഷേപമുണ്ട്.
- dated 04 Feb 2018


Comments:
Keywords: India - Otta Nottathil - 52201810 India - Otta Nottathil - 52201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020187
സ്ത്രീകള്‍ കയറിയാല്‍ നടയടച്ചിടും: ശബരമല തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
191020188
ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് തുടരുന്നു Recent or Hot News
~ യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി
~ പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിക്കണമെന്ന് പന്തളം 'രാജ'കുടുംബം തുടര്‍ന്നു വായിക്കുക
181020182
ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നു Recent or Hot News
കലാപത്തിനു ശ്രമം
തുടര്‍ന്നു വായിക്കുക
1710201808
നിലയ്ക്കലില്‍ കലാപകാരികളുടെ അഴിഞ്ഞാട്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
161020189
ശബരിമല: നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
161020188
ഫ്രാങ്കോയുടെ മോചനം വൈകി; ആരാധകര്‍ക്കു നിരാശ
തുടര്‍ന്നു വായിക്കുക
151020189
വിമാനത്തില്‍നിന്നു താഴെ വീണ് ജീവനക്കാരിക്കും പരുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us