Today: 21 Oct 2020 GMT   Tell Your Friend
Advertisements
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത
Photo #1 - India - Otta Nottathil - 5820205rate
ന്യൂഡല്‍ഹി: ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കിപ്പോള്‍. ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും. എന്നാല്‍, രാജ്യത്തെ മരണനിരക്ക് ലോകത്ത് ഏറ്റവും കുറവും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ മരണ നിരക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴിത് രണ്ടു ശതമാനം മാത്രമാണ്. പത്തൊമ്പത് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞ ഇന്ത്യയില്‍ നാല്‍പ്പതിനായിരത്തില്‍ താഴെ ആളുകളാണ് ഇതുവരെ മരിച്ചത്.

ഇന്ത്യക്കാരുടെ ജനിതകമായ പ്രത്യേകതകളാണ് മരണ നിരക്ക് കുറഞ്ഞു നില്‍ക്കാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് അതതു രാജ്യക്കാരുടേതിനെക്കാള്‍ കൂടുതലുമാണ്. ഇന്ത്യന്‍ ശരീരപ്രകൃതിക്ക് വിദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്നും ഗവേഷകര്‍ പറയുന്നു.

ശരീരത്തില്‍ രക്തം കട്ടിയാകുന്ന ത്രോംബോ എംബോളിസ് എന്ന പ്രക്രിയ ഇന്ത്യക്കാരില്‍ കുറഞ്ഞ നിരക്കിലാണ് കാണപ്പെടുന്നത്. ഇത് മരണ നിരക്കില്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍. ഭൂമധ്യ രേഖയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശം എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് ജനിതകമായി ഇതിന്റെ ആവശ്യം വന്നിട്ടില്ല. അതാണ് വ്യത്യാസത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
- dated 05 Aug 2020


Comments:
Keywords: India - Otta Nottathil - 5820205rate India - Otta Nottathil - 5820205rate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us