Today: 02 Mar 2021 GMT   Tell Your Friend
Advertisements
ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള
Photo #1 - India - Otta Nottathil - logo_released_GMPC
കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്ററുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്ററുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ളബില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏത് ഭാഗത്തു പോയാലും മികച്ച ഡോക്ടര്‍മാരുണ്ട്, എന്‍ജിനിയേഴ്സുണ്ട്, അഭിഭാഷകരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും അന്താരാഷ്്ട്ര സംഘടനയില്ല. അതുകൊണ്ടുതന്നെ ഇത് ഒരു പുതിയസംരംഭമാണ്. പ്രതിഭകളെ കണ്ടെത്തുമ്പോഴാണ് പ്രഫഷന്‍ വിജയിക്കുന്നത്. മാധ്യമപ്രവര്‍ത്തനം എന്നത് ലോക്കല്‍ പേജുകളിലേക്ക് ചുരുങ്ങുകയാണോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സംരഭം ആരംഭിക്കുന്നത്. സാഹസികതയാണ് പത്രപ്രവര്‍ത്തകരുടെ കൈമുതല്‍. അത് ലോകമൊട്ടുക്കും എത്താല്‍ പുതിയ സംരഭം വഴിയൊരുക്കട്ടെയെന്നും പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്ളോബല്‍ പ്രസ് ക്ളബ് പ്രസിഡന്‍റും ദീപിക അസോസിയേറ്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷതവഹിച്ചു. എം.വി. ശ്രേയാംസ് കുമാര്‍ എംപി, ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ജനറല്‍ സെക്രട്ടറിയും നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റുമായ ഡോ. ജോര്‍ജ് കാക്കനാട്ട്, ജോ. ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്‍റെ ഔപചാരികമായ ഉദ്ഘാടനം ആറിന് തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
- dated 03 Jan 2021


Comments:
Keywords: India - Otta Nottathil - logo_released_GMPC India - Otta Nottathil - logo_released_GMPC,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us