Today: 22 Sep 2020 GMT   Tell Your Friend
Advertisements
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു
Photo #1 - India - Otta Nottathil - plane_crash_kozhikode
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് 19 പേര്‍ മരിച്ചു. കനത്ത മഴ കാരണം റണ്‍വേ വിട്ട് മുന്നോട്ടു നീങ്ങിയ വിമാനം 35 അടി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു.

ജീവനക്കാര്‍ ഉള്‍പ്പെടെ 191 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ രണ്ടു പൈലറ്റുമാരും ഉള്‍പ്പെടുന്നു. വന്ദേ ഭാരത് ദൗത്യത്തിനു കീഴില്‍ ദുബായില്‍ നിന്നു വന്ന ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 174 മുതിര്‍ന്ന യാത്രക്കാരും പത്തു കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

നൂറിലധികം പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നു.

കൊണ്ടോട്ടി ~ കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനത്തിന്റെ മുന്‍ ഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്.

ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേത്. സമാനമായ റണ്‍വേയുള്ള മംഗലാപുരം വിമാനത്താവളത്തില്‍ പത്തു വര്‍ഷം മുന്‍പ് സമാന അപകടം സംഭവിച്ചിരുന്നു. അതിനു ശേഷം നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ കരിപ്പൂരില്‍ പാലിക്കപ്പെട്ടോ എന്നു പരിശോധിക്കുന്നു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.
- dated 07 Aug 2020


Comments:
Keywords: India - Otta Nottathil - plane_crash_kozhikode India - Otta Nottathil - plane_crash_kozhikode,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920207covid
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
15920205oxygen
കോവിഡ് ചികിത്സ: ഇന്ത്യയില്‍ ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു
തുടര്‍ന്നു വായിക്കുക
8920206gagan
ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് സ്പേസ് സ്യൂട്ടുകള്‍ റഷ്യയില്‍നിന്ന്
തുടര്‍ന്നു വായിക്കുക
6920203indus
സിന്ധു നദീതട സംസ്കാരത്തെ തകര്‍ത്തത് കാലവര്‍ഷത്തിലെ മാറ്റം
തുടര്‍ന്നു വായിക്കുക
4920207visa
ഇന്ത്യ അനുകൂല വിസ നയം ഇന്ത്യയ്ക്കും യുഎസിനും ഗുണകരം: മന്ത്രി
തുടര്‍ന്നു വായിക്കുക
flights_service_from_india_ban_till_sept_30
ഇന്‍ഡ്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്.30 വരെ നീട്ടി
തുടര്‍ന്നു വായിക്കുക
two_leaves_kc
'രണ്ടില തിരിച്ച് പിടിക്കാനൊരുങ്ങി ജോസഫ് വിഭാഗം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us