Today: 21 Jun 2025 GMT   Tell Your Friend
Advertisements
പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
Photo #1 - India - Otta Nottathil - pravasi_kids_scholarships
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക~റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു.

രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2024~25 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവരാകണം. റഗുലര്‍ കോഴ്സുകള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ 0471~2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.
- dated 27 Nov 2024


Comments:
Keywords: India - Otta Nottathil - pravasi_kids_scholarships India - Otta Nottathil - pravasi_kids_scholarships,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
may_day_message_indigo_flight_emergency_landing_bangaluru_june_20_2025
മെയ്ഡേ സന്ദേശം, ആശങ്ക ഉയര്‍ത്തി ഇന്‍ഡിഗോ വിമാനം; ഒടുവില്‍ സുരക്ഷിതമായി ഇറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_to_allow_indian_rescue_flights
ഇന്ത്യക്കാര്‍ക്കു മാത്രം ഇറാന്‍ വ്യോമാതിര്‍ത്തി തുറക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_devaprasad_student_perunad_June_20_2025
ജര്‍മനിയില്‍ മരിച്ച ദേവപ്രസാദിന്റെ സംസ്ക്കാരം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_shortend_15_percent_international_flights_cancelled_june_20_2025
എയര്‍ ഇന്ത്യ 15% രാജ്യാന്തര സര്‍വീസുകള്‍ വെട്ടിചുരുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
indian_mountaneer_us_trapped
മലയാളി പര്‍വതാരോഹകന്‍ യുഎസ് പര്‍വതത്തില്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_indians_evacuation
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കും
തുടര്‍ന്നു വായിക്കുക
axiom_4_shukla_space
ആക്സിയം 4 തകാറുകള്‍ പരിഹരിച്ചു; ശുഭാംശു ശുക്ള ജൂണ്‍ 19നു ബഹിരാകാശത്തേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us