Today: 01 Dec 2020 GMT   Tell Your Friend
Advertisements
ഡല്‍ഹി നിയമമന്ത്രിയുടെ നിയമബിരുദം വ്യാജം ; അഴിയെണ്ണാന്‍ വകയായി
ന്യൂഡല്‍ഹി: അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നതിനു വ്യാജ നിയമബിരുദം ചമച്ച കേസില്‍ ഡല്‍ഹി നിയമമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ ജിതേന്ദര്‍ സിങ് തോമര്‍ (49) അറസ്ററില്‍.

ഡല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൗസ് ഖാസ് പൊലീസ് ഇന്നലെ രാവിലെ ഓഫിസിലെത്തിയാണു മന്ത്രിയെ അറസ്ററ് ചെയ്തത്. പിന്നീടു സാകേത് കോടതിയില്‍ ഹാജരാക്കിയ തോമറെ നാലു ദിവസം പൊലീസ് കസ്ററഡിയില്‍ വിട്ടു.

ഇതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്ററ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് എഎപിയും സംസ്ഥാന സര്‍ക്കാരും ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിച്ചു ഭയപ്പെടുത്താനാണു കേന്ദ്രത്തിന്റെ ശ്രമമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

എംഎല്‍എയെ അറസ്ററ് ചെയ്യുന്നതിനു മുന്‍പു സ്പീക്കറുടെ അനുമതി വാങ്ങണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു ഡല്‍ഹി സ്പീക്കര്‍ രാം നിവാസ് ഗോയല്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയവും ഡല്‍ഹി പൊലീസും ആരോപണം നിഷേധിച്ചു. അധികാരപരിധിയെച്ചൊല്ലി ഏറ്റുമുട്ടലിന്റെ പാതയിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായി. നിയമലംഘകനായ മന്ത്രിയും അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉടന്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തോമറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കണമെന്ന് എഎപിയില്‍നിന്നു പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

ത്രിനഗറില്‍നിന്നുള്ള എംഎല്‍എയായ ജിതേന്ദര്‍ സിങ് തോമറിന്റെ നിയമബിരുദത്തെച്ചൊല്ലി തിരഞ്ഞെടുപ്പുകാലത്തുതന്നെ വിവാദമുയര്‍ന്നിരുന്നു. തോമറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ യാദവും പ്രശാന്ത് ഭൂഷണും എതിര്‍ത്തിരുന്നു.

നാമനിര്‍ദേശപത്രികയില്‍ ബിരുദനിയമമുണ്ടെന്നു വ്യാജമായി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി 20നു പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹി ബാര്‍ കൗണ്‍സിലിന്റെ പരാതിയില്‍ പൊലീസ് നടപടി. അവധ് സര്‍വകലാശാലയില്‍നിന്നു തോമര്‍ നേടിയതായി പറയുന്ന ബിഎസ്സി ബിരുദവും ബിഹാറിലെ ബിശ്വന്ത് സിങ് ഇന്‍സ്ററിറ്റ്യൂട്ടില്‍നിന്നു നേടിയതായി പറയുന്ന നിയമബിരുദവും വ്യാജമാണെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസ് സംഘം കഴിഞ്ഞ ദിവസം ബിഹാര്‍ സന്ദര്‍ശിച്ചിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു മന്ത്രിക്കെതിരെ ചുമത്തിയത്.

നിയമസഭയില്‍ കന്നിക്കാരനായ തോമര്‍ 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണു കോണ്‍ഗ്രസില്‍നിന്ന് എഎപിയില്‍ എത്തിയത്. ജനങ്ങളില്‍നിന്നു പരാതി സ്വീകരിക്കുന്നതിനിടെയായിരുന്നു നാടകീയമായ അറസ്ററ്. ഹൗസ് ഖാസ് പൊലീസ് സ്റേറഷനു മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി.

ശമിക്കാതെ തുടരുന്നു ഡല്‍ഹിയിലെ പോര്

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിജെപി പ്രതീക്ഷകളെ തകിടം മറിച്ചു വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റെങ്കിലും ഇരുകക്ഷികള്‍ക്കിടയിലെ പോര് അവസാനിച്ചിട്ടില്ല. ആര്‍ക്കാണു കൂടുതല്‍ ബലം എന്നു തെളിയിക്കാനുള്ള കിടമല്‍സരത്തിന്റെ അരങ്ങാണ് ഇപ്പോള്‍ ഡല്‍ഹി.

കര്‍ഷക സമരത്തിനിടെ ആത്മഹത്യ

ന്മ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ എഎപി ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകന്‍ ഗജേന്ദ്ര സിങ് ജീവനൊടുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി എഎപിയും ഡല്‍ഹി പൊലീസും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍.

ആക്ടിങ് ചീഫ് സെക്രട്ടറി നിയമനം

ന്മ പത്തുദിവസത്തെ അവധിയില്‍ പോയ ഡല്‍ഹി ചീഫ് സെക്രട്ടറി കെ.കെ. ശര്‍മയ്ക്കു പകരം ഊര്‍ജ സെക്രട്ടറി ശകുന്തള ഗാംലിനെ ആക്ടിങ് ചീഫ് സെക്രട്ടറിയായി ലഫ്. ഗവര്‍ണര്‍ നിയമിച്ചു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും ഉദ്യോഗസ്ഥ നിയമനം സംസ്ഥാനസര്‍ക്കാരിന്റെ അധികാരമെന്നും എഎപി സര്‍ക്കാര്‍. ന്മഗാംലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി (സര്‍വീസസ്) അനിന്ദോ മജുംദാറിനെ ചുമതലയില്‍നിന്നു മാറ്റി. സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസ് പൂട്ടി. നടപടി നിയമവിരുദ്ധമെന്നു ലഫ്. ഗവര്‍ണര്‍.

ലഫ്. ഗവര്‍ണര്‍ക്ക് കേന്ദ്രപിന്തുണ

ന്മ ഡല്‍ഹിയിലെ ഉദ്യോഗസ്ഥനിയമനത്തിനുള്ള പൂര്‍ണ അധികാരം ലഫ്. ഗവര്‍ണര്‍ക്കു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയ്ക്ക് കേന്ദ്രസര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും വിജ്ഞാപനം. വിജ്ഞാപനം സംശയാസ്പദമെന്നു ഹൈക്കോടതി പരാമര്‍ശം. വിജ്ഞാപനം തള്ളി ഡല്‍ഹി നിയമസഭാ പ്രമേയം. ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജികളില്‍ വിധി പറയുന്നതു ഇരുകോടതികളും മാറ്റിവച്ചു.

എസിബി നിയമനത്തിലും തര്‍ക്കം

ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് (എസിബി) ബിഹാര്‍ പൊലീസില്‍നിന്ന് അഞ്ചുപേരെ നിയമിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. അനുമതി വാങ്ങാതെയുള്ള നിയമനം നിലനില്‍ക്കില്ലെന്നു ലഫ്. ഗവര്‍ണര്‍. ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. എസിബി തലവനായി ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ എം.കെ. മീണയെ ലഫ്. ഗവര്‍ണര്‍ നിയമിച്ചു. അംഗീകരിക്കില്ലെന്നു സംസ്ഥാനസര്‍ക്കാര്‍. എം.കെ. മീണയെ സ്ഥാനമേല്‍ക്കാന്‍ അനുവദിച്ചില്ല. മീണയുടെ നിയമനത്തിന് അംഗീകാരം നല്‍കിയ ആഭ്യന്തര സെക്രട്ടറി ധരംപാലിനെ സ്ഥലംമാറ്റി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ്.
- dated 09 Jun 2015


Comments:
Keywords: Newzeland - Otta Nottathil - law_minister_thomar Newzeland - Otta Nottathil - law_minister_thomar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us