Today: 22 Sep 2020 GMT   Tell Your Friend
Advertisements
ഇന്ദിരാഗാന്ധിയുടെ ഘാതകരുടെ ചിത്രം ഓക്ലന്‍ഡ് ഗുരുദ്വാരയില്‍;വന്‍ പ്രതിഷേധം

വെല്ലിംഗ്ടണ്‍: ഓക്ലന്‍ഡിലെ സിഖ് ഗുരുദ്വാരയില്‍ ഇന്ദിരാഗാന്ധിയുടെ ഘാതകരുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. ഗുരുദ്വാരയുടെ ചുമരുകളില്‍ ഇന്ധിരയുടെ ഘാതകരായ സത്വന്ത് സിംഗിന്റെയും ബീന്ദ്സിംഗിന്റെയും ഖേര്‍സിംഗിന്റെയും ചിത്രം പ്രദര്‍ശിപ്പിച്ചതാണ് വിവാദത്തിലേയ്ക്കു വഴിയായത്. വീരസഹോദരന്‍ എന്നര്‍ത്ഥമുള്ള 'ഷഹീദ്ഭായ്' എന്ന കുറിപ്പോടെയാണ് ഇവരുടെ ചിത്രം ഗുരുദ്വാരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ ഏറ്റവുംകൂടുതലുള്ള നഗരമാണ്
ഓക്ലന്‍ഡ്. ഇവരില്‍തന്നെ ഏറിയപങ്കും സിഖ് സമുദായക്കാരാണ്.

ഒരു തീവ്രവാദിയെ ആരാധിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഒരു പൊതുസ്ഥലത്ത് അവരുടെ ചിത്രം സ്ഥാപിച്ച് ആരാധിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സെന്‍ട്രല്‍ അസോസിയേഷന്‍ പറഞ്ഞത്. എന്നാല്‍ സമുദായത്തിന് വേണ്ടി മരിച്ച ആരെയും വീരപുരുഷന്മാരിയ കാണമെന്നാണ് ഗുരുദ്വാരയുടെ ഭരണസമിതി പറയുന്നത്. വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സുരേഷ് മേത്ത വിസമ്മതിച്ചു.

1984 ല്‍ 30 ലേറെ തവണ വെടിവെച്ചാണ് സുരക്ഷാ സൈനികരായ ഇവര്‍ ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത്. വെടിയൊച്ച കേട്ടെത്തിയ മറ്റുസുരക്ഷാ ഭടന്മാര്‍ ഇവരില്‍ രണ്ടുപേരെ വെടിവെച്ചുകൊന്നു. ഖേര്‍സിംഗിനെ പിന്നീട് രാജ്യം തൂക്കിലേറ്റുകയായിരുന്നു.

- dated 13 Feb 2010


Comments:
Keywords: Newzeland - Otta Nottathil - okland gurudwara Newzeland - Otta Nottathil - okland gurudwara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us