Today: 16 Jan 2021 GMT   Tell Your Friend
Advertisements
കോവിഡ് കാരണം ആഗോള സമ്പദ് വ്യവസ്ഥയില്‍ വരാന്‍ പോകുന്നത് 28 ട്രില്യന്‍ ഡോളറിന്റെ നഷ്ടം: ഗീത ഗോപിനാഥ്
Photo #1 - Not Applicable - Finance - 141020202geeta
വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി കാരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്കു വരാന്‍ പോകുന്നത് 28 ട്രില്യന്‍ ഡോളറിന്റെ നഷ്ടമെന്ന് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. കൂടുതല്‍ ഭയാനകമായ സാമ്പത്തികക്രമമാണ് വരാന്‍ പോകുന്നതെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീത ഗോപിനാഥ് മുന്നറിയിപ്പ് നല്‍കി.

മധ്യവര്‍ഗക്കാര്‍ അടക്കമുള്ള സാധാരണക്കാരുടെ ജീവിത നിലവാരത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നത്. തകര്‍ച്ചയില്‍ നിന്നു കരയകയറാന്‍ ദീര്‍ഘകാലം വേണ്ടി വരുമെന്നും ഗീത പറയുന്നു.

ഉത്പാദന നഷ്ടം മാത്രം അടിസ്ഥാനമാക്കിയാണ് 28 ട്രില്യന്‍ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നത്. ഏകദേശം 2025 വരെയുള്ള കണക്കാണിത്. ഏറിയും കുറഞ്ഞും എല്ലാ ലോക രാജ്യങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

അതേസമയം, ആഗോള സമ്പദ് വ്യവസ്ഥയില്‍ 5.2 ശതമാനത്തിന്റെ തകര്‍ച്ച പ്രവചിച്ചിരുന്ന ഐഎംഎഫ് ഇപ്പോഴിത് 4.4 ശതമാനമായി പുതുക്കിയിട്ടുണ്ട്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക പ്രതിസന്ധി കരുതിയിരുന്നത്ര രൂക്ഷമാകാതിരുന്നതാണ് ഇതിനു കാരണം.
- dated 14 Oct 2020


Comments:
Keywords: Not Applicable - Finance - 141020202geeta Not Applicable - Finance - 141020202geeta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us