Today: 19 Nov 2019 GMT   Tell Your Friend
Advertisements
ഗ്രെറ്റ ഒറ്റയ്ക്കല്ല, ഇതാ ആഗോള പരിസ്ഥിതിവാദത്തിലെ പുലിക്കുട്ടികള്‍
Photo #1 - Not Applicable - Otta Nottathil - 29920193climate

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പുതു തലമുറ പ്രസ്ഥാനങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഗ്രെറ്റ തന്‍ബര്‍ഗില്‍ തുടങ്ങിവയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, ലോകത്തിന്റെ ഭാവിക്കായുള്ള ഈ പോരാട്ടത്തില്‍ ഗ്രെറ്റ ഒറ്റയ്ക്കല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മറ്റു ചില കൗമാരക്കാര്‍ കൂടി ഈ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിക്കഴിഞ്ഞിരിക്കുന്നു.

അലക്സാന്‍ഡ്രിയ വില്ലസനോര്‍, യുഎസ്എ, വയസ് പതിനാല്~ യുഎസില്‍ ഗ്രെറ്റയുടെ വെള്ളിയാഴ്ച പ്രക്ഷോഭങ്ങള്‍ അത്ര പ്രചാരമാര്‍ജിച്ചിട്ടില്ല. ബോധവത്കരണത്തിന്റെ കുറവാണ് ഇതിനു കാരണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഇതിനായാണ് അലക്സാന്‍ഡ്രിയയുടെ പ്രവര്‍ത്തനങ്ങള്‍.

ഹോളി ഗിലിബ്രാന്‍ഡ്, സ്കോട്ട്ലന്‍ഡ്, 14 വയസ്~ സ്കൂള്‍സ് 4 കൈ്ളമറ്റ് ആക്ഷന്‍ എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഹോളി.

ഒലാഡോസു അഡെനികെ, നൈജീരിയ, 24 വയസ്~ ഇക്കോഫെമിനിസ്ററ് എന്നാണ് ഒലാഡോസുവിനുള്ള വിശേഷണം. ആഫ്രിക്കന്‍ യങ് വോയ്സസ് എന്ന മുന്നേറ്റത്തിന്റെ ഭാഗം.

അയാഖ മെലിതാഫ, ദക്ഷിണാഫ്രിക്ക, 17 വയസ്~ ഗ്രെറ്റയ്ക്കൊപ്പം യുഎന്നില്‍ പരാതി സമര്‍പ്പിച്ചവരിലൊരാള്‍.

ഹെലന ഗുവാലിംഗ, ഇക്വഡോര്‍, 17 വയസ്~ എണ്ണക്കമ്പനികള്‍ക്കെതിരേ മാതാപിതാക്കള്‍ നടത്തിവന്ന പോരാട്ടം കണ്ടു വളര്‍ന്ന് അതില്‍ സജീവമായ പെണ്‍കുട്ടി.

ലിസ ഷ്നീഡര്‍, സ്വിറ്റ്സര്‍ലന്‍ഡ്, 18 വയസ്~ തെരുവിലല്ല, പുസ്തകങ്ങളിലൂടെയാണ് കാലാവസ്ഥാ സംരക്ഷണത്തിനായുള്ള ലിസയുടെ പോരാട്ടം. അച്ഛനുമായി ചേര്‍ന്ന് പുസ്തകങ്ങളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കിക്കഴിഞ്ഞു.
- dated 29 Sep 2019


Comments:
Keywords: Not Applicable - Otta Nottathil - 29920193climate Not Applicable - Otta Nottathil - 29920193climate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us