Advertisements
|
മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി
സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി: മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ സാര്‍വത്രിക സഭയിലെ രാജകുമാരന് പദവി ഏറ്റെടുത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, മാര്‍ ക്ളീമിസിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30) ആണ് ചടങ്ങുകള്‍ ആരംഭിച്ചത്.
മാര്‍ ക്ളീമിസിനെ കൂടാതെ മറ്റ് അഞ്ചു കര്‍ദിനാള്‍മാരും മാര്‍പാപ്പയില്‍ നിന്ന് സ്ഥാനമേറ്റു. പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ ആര്‍ച്ച്ബിഷപ് മൈക്കിള്‍ ഹാര്‍വെ, ലബനനിലെ മാറോണീത്താ പാത്രിയര്‍ക്കിസ് ബെഷാര ബുത്രോസ്റായി, നൈജീരിയയിലെ അബുജ ആര്‍ച്ച്ബിഷപ് ജോണ്‍ ഒനായ്ക്കേന്‍, കൊളംബിയയിലെ ബൊഗോട്ട ആര്‍ച്ച്ബിഷപ് റൂബന്‍ സലാസര്‍ ഗോമസ്, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്ബിഷപ് ലൂയിസ് അന്റോണിയോ ടാഗ്ളേ എന്നിവരാണു മാര്‍ ക്ളീമിസിനൊപ്പം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. പൗരസ്ത്യ രീതിയില്‍ രൂപകല്‍പ്പന ചെയ്ത മുടിത്തൊപ്പി ആണ് മാര്‍ ക്ളീമിസ് ബാവയെ മാര്‍പാപ്പ ധരിപ്പിച്ചത്. മൂന്നാമതായിരുന്നു മാര്‍ ക്ളീമിസിന്റെ സ്ഥാനാരോഹണം. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ് 53 കാരനായ ക്ളീമിസ് കാതോലിക്കാ ബാവ.
മാര്‍പാപ്പ അണിയിക്കുന്ന മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ആണ് കര്‍ദിനാള്‍മാരുടെ സ്ഥാനചിഹ്നങ്ങള്‍. വിശ്വാസ പ്രഖ്യാപനത്തിന്റെയും പുതിയ ഉടമ്പടിയുടെയും സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങിയ സ്ഥാനാരോഹണ ചടങ്ങില്‍ പാരമ്പര്യത്തിന്റെ മുടിത്തൊപ്പിയും ഉയര്‍ന്നുനിന്നു. സാധാരണ കര്‍ദിനാള്‍മാര്‍ ചുവന്ന് പരന്ന തൊപ്പിയാണ് സ്ഥാനചിഹ്നമായി ലഭിച്ചപ്പോള്‍ മലങ്കര കത്തോലിക്കാസഭ പിന്തുടരുന്ന അന്തേ്യാഖ്യന്‍ പാരമ്പര്യവും ആചാര, അനുഷ്ഠാന രീതിയും കൈവിടാതെയുള്ള അന്തേ്യാഖ്യന്‍ രീതിയനുസരിച്ചുള്ള കറുത്ത കൂമ്പന്‍ മുടിത്തൊപ്പിയാണ് മാര്‍ ക്ളിമിസിന് ലഭിച്ചത്. തൊപ്പിയില്‍ കര്‍ദിനാള്‍ സ്ഥാനത്തെ സൂചിപ്പിച്ച് ചുവന്ന പാളികള്‍ മുകള്‍ഭാഗത്ത് ചേര്ത്തിട്ടണ്ട്്. തൊപ്പിയുടെ അടിഭാഗത്തുംചുവന്ന നൂല് വൃത്താകൃതിയില്‍ അതിരിടുന്നു.
അന്തേ്യാഖ്യന്‍ രീതിയില്‍ മേല്പ്പട്ടക്കാരുടെ ശിരോവസ്ത്രമായ മസനപ്-സയിലും ചെറിയ മാറ്റം വരുത്തിയാണ് മാര്‍ ക്ളിമിസ് ഉപയോഗിച്ചത്. കറുത്ത തുണിയില്‍ 12 വെള്ള കുരിശാണ് ഇരുഭാഗത്തുമായി മസനപ്-സയിലുള്ളത്. വെള്ളയ്ക്കുപകരം കര്‍ദിനാളിന്റെ ചുവപ്പ് നിറം ഈ കുരിശുകള്‍ക്ക് നല്‍കും. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ സ്മരിച്ചാണ് ഇത്രയും കുരിശുകള്‍ ശിരോവസ്ത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. സാധാരണ മാര്‍ ക്ളീമിസ് ധരിക്കുന്ന കാവിക്കുപ്പായത്തിന് പുറമെ പൗരസ്ത്യ രീതിയിലുള്ള കറുത്ത മേല്‍ക്കുപ്പായവും അണിഞ്ഞിരുന്നു. പ്രാര്‍ത്ഥനാമധ്യേ തൊപ്പിയും മോതിരവും മാര്‍പാപ്പ കര്‍ദിനാളിനെ അണിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ നിരവധി വിശിഷ്ടവ്യക്തികളും വിശ്വാസികളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍ നിന്നു കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവരും തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മലങ്കര കത്തോലിക്കാസഭയിലെ മേലധ്യക്ഷന്മാര് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ജോസ് കെ. മാണി എംപി, കെപിസിസി സെക്രട്ടറി ജോണ്സണ് ഏബ്രഹാം എന്നിവരാണുള്ളത്. തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, പാലോട് രവി എംഎല്‍എ എന്നിവരടക്കമുള്ള സുഹൃത്സംഘവും പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി സൂക്ഷ്മാനന്ദ, മാര്‍ത്തോമാ സഭയിലെ ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത, സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് റവ. ധര്‍മരാജ് റസാലം, യാക്കോബായ സഭയിലെ ആയൂബ് മാര്‍ സില്‍വാനോസ് എന്നിവരുള്‍പ്പെടെയുള്ള സര്വമതസംഘവും എക്യുമെനിക്കല്‍ സംഘവും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
അല്‍പ്പം ചരിത്രം
മലങ്കര കത്തോലിക്കാ സഭയുടെ 82 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഒരാള്‍ ഉയര്‍ത്തപ്പെടുന്നത്. കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ഇതോടെ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള മെത്രാന് സംഘത്തില്‍(കോണ്‍ക്ളെവ്) മാര്‍ ക്ളീമിസും സ്ഥാനം പിടിച്ചു.
ഒരേ കാലഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ നിന്ന് രണ്ടണ്ഢുപേര് കര്‍ദിനാള്‍ പദവിയിലിരിക്കുന്നതും ഇതാദ്യമായാണ്. സീറോ മലബാര്‍ സഭാ മേലദ്ധ്യക്ഷന് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മറ്റൊരു മലയാളി കര്‍ദിനാള്‍.
സീറോ മലബാര്‍ സഭയിലെ ആര്‍ച്ച് ബിഷപ്പുമാരായ ജോസഫ് പാറേക്കാട്ടില്‍, ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍, ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് ഇതിനുമുമ്പ് കര്‍ദിനാള്‍ പദവി യില്‍ എത്തിയിട്ടുള്ളത്.
1959 ജൂണ്‍ 15ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത് മുക്കൂറില്‍ പകലോമറ്റം പൗവത്തിക്കുന്നേല് തോട്ടുങ്കല്‍ വീട്ടില്‍ പരേതരായ മാത്യു അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച മാര്‍ ക്ളീമിസ് 1986 ല്‍ വൈദികനായി. 2001 ജൂണില്‍ മെത്രാന് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തിരുവല്ല രൂപതയില്‍ ബിഷപ്പായിരിക്കെ 2006 ല്‍ അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.
സിറിള്‍ മാര്‍ ബസേലിയോസ് കാലം ചെയ്തതിനെത്തുടര്‍ന്ന് 2007 ഫെബ്രുവരി പത്തിന് ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി. കാത്തലിക് ബിഷപ്പ്-സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുകൂടിയാണ് ബസേലിയോസ് ക്ളീമിസ്.
ആശംസകള്‍... ആശംസകള്‍.. ആശംസകള്‍ !! |
|
- dated 24 Nov 2012
|
|
Comments:
Keywords: Not Applicable - Samakaalikam - kardinalmarcleemis Not Applicable - Samakaalikam - kardinalmarcleemis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|