Today: 16 Sep 2019 GMT   Tell Your Friend
Advertisements
പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ പരീക്ഷ: വിസ്മയമായി എത്യോപ്യന്‍ യുവതി
Photo #1 - Other Countries - Otta Nottathil - 12620193ethiopia

ആഡിസ് അബാബ: പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ പരീക്ഷയെഴുതിയ എത്യോപ്യന്‍ യുവതി വിസ്മയം സൃഷ്ടിച്ചു.

പ്രസവത്തിനു മുന്‍പു തന്നെ പരീക്ഷയെഴുതാമെന്നായിരുന്നു അല്‍മാസ് ഡെരസി എന്ന ഇരുപത്തൊന്നുകാരിയുടെ തീരുമാനം. എന്നാല്‍, റംസാന്‍ കാരണം സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ മാറ്റിവച്ചതോടെ പ്രസവത്തീയതിയും പരീക്ഷയും ഒരുമിച്ചായി. എന്നാല്‍, വീണ്ടും പരീക്ഷയെഴുതാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ അല്‍മാസിനു താത്പര്യമുണ്ടായിരുന്നില്ല.

ഇംഗ്ളിഷ്, അമഹാരിക്, മാത്തമാറ്റിക്സ് പരീക്ഷകള്‍ ആശുപത്രിയില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പരീക്ഷകളില്‍ വരും ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രത്തില്‍ തന്നെ പോയി എഴുതാമെന്നാണ് ഉദ്ദേശിക്കുന്നത്.

പരീക്ഷയെഴുതാനുള്ള ആവേശത്തിനിടയില്‍ പ്രസവവേദന പോലും അധികമുണ്ടായില്ലെന്ന് അല്‍മാസ് പിന്നീട് പറഞ്ഞു. ആശുപത്രിയില്‍ വച്ച് പരീക്ഷയെഴുതാന്‍ സ്കൂളില്‍ നിന്നു പ്രത്യേക അനുമതി വാങ്ങുകയായിരുന്നു എന്ന് ഭര്‍ത്താവ് ടഡീസ് ടുളുവും അറിയിച്ചു.

സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് അവസാനിപ്പിക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷ സെക്കന്‍ഡറി പരീക്ഷ എഴുതുന്നതും എത്യോപ്യയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ സാധാരണമാണ്. പരീക്ഷ നന്നായെ എഴുതിയെന്നും, യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠനം തുടരാനാണ് ആഗ്രഹമെന്നും അല്‍മാസ്.
- dated 12 Jun 2019


Comments:
Keywords: Other Countries - Otta Nottathil - 12620193ethiopia Other Countries - Otta Nottathil - 12620193ethiopia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us