Today: 22 Jan 2021 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന് തിരി തെളിഞ്ഞു

സിംഗപ്പൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ആറാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന് സിംഗപ്പൂരില്‍ തിരി തെളിഞ്ഞു. മൂന്നു ദിനങ്ങളിലായി നീണ്ടു നില്‍ക്കുന്ന ആഗോളസമ്മേളനം സിംഗപ്പൂരിലെ ഓര്‍ക്കിഡ് ക്ളബിലാണ് അരങ്ങേറുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ജോര്‍ജ് യോ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. കേരള വനം മന്ത്രി ബിനോയ് വിശ്വം ചടങ്ങില്‍ മഖ്യാതി ഥിയായിരുന്നു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ അധ്യക്ഷനായിരുന്നു.. തുടര്‍ന്ന് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടവും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഭരത് മമ്മൂട്ടിയെ പൊന്നാടയണിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സിംഗപ്പൂര്‍ പ്രസിഡന്റ് എസ്.ആര്‍ നാഥന്‍ നിര്‍വഹിച്ചു. കേരള പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്,. കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ മനോജ് ജോഷി ഐ.എ.എസ്, കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിതാബ് കാന്ത് ഐ.എ.എസ്, സിനിമാ താരം ശോഭന, ഗായിക ഉഷാ ഉതുപ്പ്, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് എം.മുകുന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആദ്യ ദിവസത്തിലെ സായാഹ്നം സംഗീത കലാമേളകള്‍കൊണ്ട് സംപുഷ്ടമായിരുന്നു. കേരളത്തനിമയിലും പാശ്ചാത്യ ലഹരിയിലും അരങ്ങേറിയ കലാരൂപങ്ങള്‍ തികച്ചും മികവുറ്റതായിരുന്നു. ഏകദേശം രണ്ട്ര മണിക്കൂര്‍ നീണ്ട് കലാസായാഹ്നം കൗണ്‍സിലിന്റെ സാംസ്കാരിക വളര്‍ച്ചയുടെ ഉത്തമ ഭാവങ്ങളായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ ജോളി തടത്തില്‍, പോളി അറമ്പന്‍കുടി, ചാക്കോച്ചന്‍ മലയില്‍, ജോണ്‍ കൊച്ചകണ്ടത്തില്‍, ജോയി പറമ്പേട്ട്, ജോര്‍ജ് കുളങ്ങര, ഗോകുലം ഗോപാലന്‍, പി.ആര്‍ നാഥന്‍, ലിസി ചാക്കോ മലയില്‍, മേഴ്സി തടത്തില്‍, തോമസ് കണ്ണന്‍കേരില്‍ തങ്ങെിവര്‍ സമ്മേളനത്തിന് ചുക്കാന്‍ പിടിയ്ക്കുന്നു.

കെട്ടുവള്ളം, പത്തേമാരി, ഉരു, ആറന്‍മുള കണ്ണാടി, കാല്‍പ്പെട്ടി, മുത്തുക്കുട, പറ തുടങ്ങിയ പുരാതീനവും കേരളത്തിന്റേതു മാത്രമായ സാധനസാമഗ്രികളുടെ വിഷ്വല്‍ പ്രസന്റേഷനും ഒരുക്കുന്നുണ്ട്.

അമേരിക്ക, ജര്‍മനി, റഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്ററ്, ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ഇന്‍ഡ്യ, സിംഗപ്പൂര്‍ മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കന്നുണ്ട്.. ഓരോ രണ്ടു വര്‍ഷത്തിലുമാണ് ഗ്ളോബല്‍ സമ്മേളനം നടക്കുന്നത്. സംമ്മളനം ഞായറാഴ്ച അവസാനിയ്ക്കും.


Photo #1 - Singapore - Otta Nottathil - wmc 6th global conference
 
Photo #2 - Singapore - Otta Nottathil - wmc 6th global conference
 
Photo #3 - Singapore - Otta Nottathil - wmc 6th global conference
 
- dated 23 Aug 2008


Comments:
Keywords: Singapore - Otta Nottathil - wmc 6th global conference Singapore - Otta Nottathil - wmc 6th global conference,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us