Today: 26 Oct 2020 GMT   Tell Your Friend
Advertisements
മേയര്‍ ടോം ആദിത്യയുടെ ഇടപെടല്‍ സഫലമായി ; ലണ്ടന്‍ കൊച്ചി എയര്‍ ഇന്‍ഡ്യ വിമാനം ഓഗസ്ററ് 28 മുതല്‍
Photo #1 - U.K. - Otta Nottathil - mayor_tom_aditya_air_india_flight_london_kochi
ലണ്ടന്‍ : വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ആദ്യമായി ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിസ്റേറാള്‍ ബ്രാഡ്ലിസ്റേറാക്ക് മേയറും മലയാളിയുമായ ടോം ആദിത്യയും ലണ്ടനിലെ സോളിസിറ്ററും മലയാളിയുമായ ഷൈമ അമ്മാളും പ്രത്യേക ഇടപെടല്‍ നടത്തിയാണ് സര്‍വീസ് സാധ്യമാക്കിയത്.

കൊച്ചിയില്‍ നിന്നു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്ന് ടോം ആദിത്യ പറഞ്ഞു. മേയറായപ്പോള്‍ ഇന്ത്യന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഇന്ത്യന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യക്കും കത്തയച്ചു. സര്‍വീസ് ആരംഭിക്കണമെന്ന് പാര്‍ലമെന്ററി കമ്മറ്റിയില്‍ ആവശ്യം ഉന്നയിച്ച അല്‍ഫോന്‍സ് കണ്ണന്താനം എംപിക്കും എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സാലിനും വ്യോമയാന മന്ത്രാലയത്തിനും സിയാല്‍ ചെയര്‍മാന്‍ വി.ജെ. കുര്യനും നന്ദി അറിയിച്ചു.

ഓഗസ്ററ് 28 മുതലാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഓഗസ്ററ് 29 ന് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം മടങ്ങും. ഇതുകൂടാതെ സെപ്റ്റംബര്‍ 4, 11, 18, 25 എന്നീ തീയതികളിലും സര്‍വീസ് നടത്തുന്നുണ്ട്. വന്ദേ ഭാരത് മിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സര്‍വീസ് നടത്തിയിരുന്നത്. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ എത്തിയ ശേഷമേ യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നുള്ളു. ഇതുവഴിയുള്ള യാത്ര വൈറസ് പിടിപെടാന്‍ സാധ്യത വര്‍ധിക്കും. കൊച്ചിയില്‍ നിന്നു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്ന് ടോം ആദിത്യ പറഞ്ഞു.

കോവിഡിന് ശേഷവും സ്ഥിരമായി കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് പ്രയത്നിക്കും. ആദ്യമായി കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ ഒരുപാട് മലയാളികള്‍ക്ക് സഹായകമാകും.വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ വാണിജ്യപരമായി നിരവധി സാധ്യതകളും തുറക്കും. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകും. ആഴ്ചയില്‍ നടത്തുന്ന സര്‍വീസ് പിന്നീട് ദിവസവും നടത്തുന്നതിനായി ശ്രമിക്കുമെന്നും ടോം ആദിത്യ പറഞ്ഞു.ഷൈമ അമ്മാള്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പരിശ്രമം വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷൈമ അമ്മാള്‍ പറഞ്ഞു.
- dated 17 Aug 2020


Comments:
Keywords: U.K. - Otta Nottathil - mayor_tom_aditya_air_india_flight_london_kochi U.K. - Otta Nottathil - mayor_tom_aditya_air_india_flight_london_kochi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us