ലണ്ടന്‍:റിഫോം യുകെപ്രഖ്യാപിച്ചിരിക്കുന്ന പുതിയ പരിഷ്ക്കരണ റിപ്പോര്‍ട്ടിലെ പിആര്‍ നിയമങ്ങളില്‍ മലയാളികള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. നിലവില്‍ യു കെയില്‍ ജീവിക്കുന്ന 3 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ബ്രിട്ടനില്‍ പി ആര് ലഭിക്കാന്‍ പുതിയ നിയമം പ്രകാരം 10 വര്‍ഷക്കാലം കാത്തിരിക്കേണ്ടതായി വരും.
മാത്രമല്ല, ആരോഗ്യ മേഖലയില്‍ പ്രതിസന്ധി ഗുരുതരമാക്കിക്കൊണ്റ്റ് 50,000 ല്‍ അധികം നഴ്സുമാര്‍ ബ്രിട്ടന് വിടാന്‍ നിര്‍ബന്ധിതരാകുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ തുടരാന്‍ തീരുമാനിച്ചാല്‍ തന്നെ പലര്‍ക്കും കുടുംബത്തോടൊപ്പം കഴിയാന്‍ സാധിയ്ക്കാത്ത അവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഭാവിയില്‍ ഉണ്ടാകുന്ന കടമ്പകളില്‍ മലയാളി സമൂഹം ഏറെ ആശങ്കയിലാണ്.

Comments: