ജര്‍മ്മന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് മുങ്ങിയ ഡോണ്‍
2020 മുതല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് ഒളിവിലാണ് ജോസ് ലജ്ഡെക്കേഴ്സ്. അന്ന് ടര്‍ക്കിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 'ഡാനിയേല്‍ എര്ണ്സ്ററ്' എന്ന വ്യാജ ജര്‍മ്മന്‍ പാസ്പോര്‍ട്ടുപയോഗിച്ചാണ് ഇയാള്‍ തുര്‍ക്കിയിലേക്ക് കടന്നത്. ഈ വ്യാജ പാസ്പോര്‍ട്ട് ജോസിന് സംഘടിപ്പിച്ചു നല്‍കിയത് ജര്‍മ്മനിയിലെ കൊളോണ്‍ നഗരസഭയിലെ ജീവനക്കാരിയായ വനേസ പി. (Vanessa P. ഇപ്പോള്‍ 42 വയസ്സ്) ആണെന്നതും ശ്രദ്ധേയമാണ്. പിന്നീട് 2024~ല്‍ സിയറ ലിയോണിലാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രീയ സംരക്ഷണവും കോടികളുടെ സാമ്രാജ്യവും
സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോയുടെ (Julius Maada Bio) മകളെ വിവാഹം കഴിച്ചതായി പറയപ്പെടുന്ന ജോസ്, നിലവില്‍ ആ രാജ്യത്തെ ഭരണാധികാരികളുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് കഴിയുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ടും ഇയാളുടെ കൈവശമുണ്ടെന്നാണ് വിവരം. സിയറ ലിയോണ്‍ പ്രസിഡന്റിനൊപ്പം പുതുവത്സര പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തും, രാജ്യത്തെ കുടിയേറ്റ വിഭാഗം മേധാവിയുടെ പിറന്നാള്ാഘോഷങ്ങളില് സംബന്ധിച്ചും ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയാണ്.
കഴിഞ്ഞ മെയ് മാസത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തുവെച്ച് സ്പാനിഷ് ഗാര്‍ഡിയ സിവില്‍ പിടികൂടിയ 30 ടണ്‍ കൊക്കെയിന്‍ അടങ്ങിയ 'അര്ക്കോണിയന്' (Arconian) എന്ന ചരക്കുകപ്പല്‍ ജോസ് ലജ്ഡെക്കേഴ്സിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊക്കെയിന്‍ കടത്തിലൂടെ മാത്രം പ്രതിവര്‍ഷം 2 ബില്യണ്‍ യൂറോയാണ് ഇയാള്‍ സമ്പാദിക്കുന്നത്. ഇത് സിയറ ലിയോണിന്റെ ആകെ വാര്‍ഷിക വരുമാനത്തിന്റെ നാലിരട്ടി വരും. രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തി ഇയാള്‍ ഭരണാധികാരികള്‍ക്ക് ഒഴിവാക്കാനാവാത്ത വ്യക്തിയായി മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, ജോസിനെ വിട്ടുകിട്ടിയില്ലെങ്കില്‍ 18 ദശലക്ഷം യൂറോയുടെ യൂറോപ്യന്‍ യൂണിയന് സഹായം നിര്‍ത്തലാക്കുമെന്ന ഡച്ച് ആഭ്യന്തര മന്ത്രിയുടെ ഭീഷണി സിയറ ലിയോണ്‍ തള്ളിക്കളഞ്ഞു.
കൊലപാതക പരമ്പരകളും വിദേശ യാത്രകളും
ഹോളണ്ടിലും ബെല്‍ജിയത്തിലും കൊലപാതക പ്രേരണ, കൊള്ളയടിക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് കോടതി ഇയാള്‍ക്ക് അസാന്നിധ്യത്തില്‍ ആകെ 103 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മോക്രോ മാഫിയാ പട്ടിനിയായ നൈമ ജില്ലാള് (Naima Jillal) 2019ല്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലും ഇയാളുടെ കൈകളുണ്ടെന്നാണ് സംശയിക്കുന്നത്.
യൂറോപോളിന്റെ 'മോസ്ററ് വാണ്ടഡ്' പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇയാളെ സിയറ ലിയോണിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴെങ്കിലും പിടികൂടാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കുമെന്നും, മാഫിയാ സംഘങ്ങളുടെ പ്രതികാര ഭയം ഒഴിവാക്കാന്‍ ഇന്ഫോര്മാറുകളുടെ വിവരങ്ങള്‍ മറ്റ് പോലീസ് ടീമുകളില്‍ നിന്നും സിയറ ലിയോണ്‍ അധികാരികളില്‍ നിന്നും കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഡച്ച് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Comments: