പ്രധാന വിവരങ്ങള്‍:
നികുതി കുത്തനെ കുറയുന്നു: ജര്‍മ്മനിയിലെ വൈദ്യുതി നികുതി കിലോവാട്ട് മണിക്കൂറിന് 2.05 സെന്റില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും കുറഞ്ഞ നിരക്കായ 0.1 സെന്റിലേക്ക് താഴുമെന്നാണ് പ്രഖ്യാപനം.
സാധാരണക്കാര്‍ക്ക് ലഭിക്കുന്ന ലാഭം: ഈ ഇളവിലൂടെ ഒരു സാധാരണ കുടുംബത്തിന് പ്രതിവര്‍ഷം ഏകദേശം 93 യൂറോ വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. നാല് ലക്ഷത്തോളം (4,000 കിലോവാട്ട് മണിക്കൂര്‍) വൈദ്യുതി ഉപയോഗിക്കുന്ന മൂന്നംഗ കുടുംബത്തിന് പ്രതിമാസം ഏകദേശം 7.75 യൂറോയുടെയും, 1,500 കിലോവാട്ട് മണിക്കൂര്‍ ഉപയോഗിക്കുന്ന ഒറ്റയ്ക്കുള്ള വ്യക്തിക്ക് ഏകദേശം 3 യൂറോയുടെയും കുറവ് ബില്ലില്‍ വന്നുചേരും.
ഫണ്ടിംഗ്: 2027 വര്‍ഷത്തേക്ക് ജര്‍മ്മനിയുടെ പുനരുപയോഗ ഊര്‍ജ്ജ സബ്സിഡി അക്കൗണ്ടിലെ (EEG) തുകയില്‍ നിന്നാണ് ഇതിനുള്ള ഫിനാന്‍സിങ് കണ്ടെത്തുന്നത്. എങ്കിലും, ഈ നികുതിയിളവ് ശാശ്വതമാക്കുന്ന കാര്യം 2028~ലെ ബജറ്റ് രൂപീകരണ വേളയില്‍ തീരുമാനിക്കുമെന്ന് സഖ്യസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിനാന്‍സ് മിനിസ്ററര്‍ ലാര്‍സ് ക്ളിംഗ്ബൈല്, സി.എസ്.യു നേതാവ് മാര്‍ക്കുസ് സോഡര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. നവംബര്‍ 27~ന് ബുണ്ടസ്ടാഗ് (Bundestag) അംഗീകരിക്കുന്ന 2027 ബജറ്റില്‍ ഈ പദ്ധതി ഔദ്യോഗികമായി ഉള്‍പ്പെടുത്തും. ജര്‍മ്മനിയിലെ പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം പകരുന്ന ഒന്നാണിത്.

Comments: