മാള്‍ട്ടയിലെ ആകെ ജനസംഖ്യയായ അഞ്ചര ലക്ഷത്തോളം ആളുകളില്‍ ഒന്നര ലക്ഷവും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. അതിനാല്‍ത്തന്നെ ബജറ്റിലെ പുതിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ഭൂരിപക്ഷം പ്രവാസി തൊഴിലാളികളെയും, ആരോഗ്യ~ടൂറിസം രംഗങ്ങളെയും ഒരുപോലെ തളര്‍ത്തും. നിരവധി മലയാളി കുടുംബങ്ങളും വിദ്യാര്‍ത്ഥികളും നഴ്സുമാരും ജീവനക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രവിശ്യയില്‍ പുതിയ നിയമങ്ങള്‍ വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബജറ്റില്‍ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍:
വര്‍ക്ക് പെര്‍മിറ്റ് ഫീസുകളിലെ കൊള്ളവില: പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ക്കുള്ള ഫീസ് 600 യൂറോയില്‍ നിന്ന് 800 യൂറോയായി ഉയര്‍ത്തി. കൂടാതെ, പുതിയ അപേക്ഷകര്‍ക്കും പെര്‍മിറ്റ് പുതുക്കുന്നവര്‍ക്കും പ്രതിവര്‍ഷം 400 യൂറോ അധിക ഇന്‍ഫ്രാസ്ട്രക്ചര്‍ സംഭാവന ഫീസും ഏര്‍പ്പെടുത്തിയിരിക്കുന്നു.
ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി വെട്ടിച്ചുരുക്കി: മാള്‍ട്ടയിലെ പൗരന്മാര്ക്ക് ലഭ്യമാകുന്ന സൗജന്യ പൊതുഗതാഗത സൗകര്യം (Free Public Transport), ഫ്രീ ചൈല്‍ഡ് കെയര്‍ (സൗജന്യ ശിശുപരിപാലനം), രാത്രി വൈകിയുള്ള ജോലികള്‍ക്കായുള്ള ആറ്റിപ്പിക്കല് വര്‍ക്കിങ് അവേഴ്സ് ബോണസ് തുടങ്ങിയവ ഠഇച വിഭാഗത്തില്‍പ്പെട്ട പ്രവാസികള്‍ക്ക് നിഷേധിച്ചു.
ഡ്റൈവിംഗ് ലൈസന്‍സുകള്‍ക്കും നികുതി: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്റൈവിംഗ് ലൈസന്‍സുകള്‍ മാള്‍ട്ടീസ് ലൈസന്‍സിലേക്ക് മാറ്റുന്നതിലും ഉപയോഗിക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കൂടാതെ പ്രതിമാസം 83 യൂറോ വരെയുള്ള അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസും പ്രവാസികളുടെ തലയില്‍ കെട്ടിവെച്ചു.
വിദ്യാര്‍ത്ഥികളുടെ നടുവൊടിച്ച് ഫീസ് വര്‍ദ്ധനവ്: മാള്‍ട്ടയിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഫീസുകളും കുത്തനെ ഉയര്‍ത്തി.
യൂറോപ്പിലെ മറ്റ് ചില രാജ്യങ്ങള്‍ നടപ്പാക്കുന്ന തീവ്ര കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ അതേപടി മാള്‍ട്ടയിലേക്ക് പകര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ശക്തമായി ആരോപിക്കുന്നു. മാള്‍ട്ടയുടെ സാമ്പത്തിക അടിത്തറ നിലനിര്‍ത്തുന്നതിലും നിര്‍മ്മാണ~ടൂറിസം~ആരോഗ്യ മേഖലകളുടെ വിജയത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തെ രണ്ടാം കിടക്കാരായി കാണുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി.
നിയമപോരാട്ടത്തിനൊരുങ്ങി പ്രവാസികള്‍:
ഈ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് വിവിധ കൂട്ടായ്മകളുടെ തീരുമാനം. വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും, ഇ.യു രാജ്യങ്ങളിലെ മുഴുവന്‍ തേര്‍ഡ് കണ്ട്രി നാഷണല്‍സിനെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായി നിയമപോരാട്ടങ്ങള്‍ സംഘടിപ്പിക്കാനുമുള്ള നീക്കത്തിലാണ് പ്രവാസി സംഘടനകള്‍. യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് ശക്തമായ ക്യാമ്പയിനുകള്‍ നടത്താനും വരും ദിവസങ്ങളില്‍ യോഗങ്ങള്‍ തീരുമാനിച്ചു.

Comments: