ഹാനോവര്‍: ജര്‍മ്മനിയിലെ ലോവര്‍ സാക്സണി (Lower Saxony) സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവറിന്റെ ഫസ്ററ് ഡെപ്യൂട്ടി മേയറായി ഇന്ത്യന്‍ വംശജനായ ബാല രമണി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മനിയിലെ പ്രാദേശിക രാഷ്ട്രീയ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് മാറ്റുകൂട്ടുന്നതാണ് ഈ ചരിത്ര നേട്ടം.തമിഴ്നാട് സ്വദേശിയായ ബാല രമണി, ഹാനോവര്‍ നഗരത്തിന്റെ മൂന്ന് ഓണററി മേയര്‍മാരില്‍ ഒരാളായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്.പി.ഡി ~ SPD) അംഗമായ അദ്ദേഹം നവംബര്‍ 5~നാണ് ഹാനോവര്‍ സിറ്റി കൗണ്‍സിലിന്റെ വോട്ടെടുപ്പിലൂടെ ഫസ്ററ് ഡെപ്യൂട്ടി മേയറായി (1. ആൗലൃഴലൃാലശലെേൃ) തിരഞ്ഞെടുക്കപ്പെട്ടത്. 2021 മുതല്‍ സിറ്റി കൗണ്‍സിലറായി സേവനമനുഷ്ടിയ്ക്കുന്ന അദ്ദേഹം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഈ പദവിയില്‍ തുടരും.
യാത്രയും പ്രവര്‍ത്തനങ്ങളും:
തമിഴ്നാട്ടില്‍ ജനിച്ച ബാല രമണി പിഎച്ച്ഡി പഠനത്തിനായി 2000~ത്തിലാണ് ജര്‍മ്മനിയിലെ ഹാനോവറിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലധികം കാലമായി അദ്ദേഹം ഈ നഗരത്തിലാണ് താമസിക്കുന്നത്. മറൈന്‍ ബയോളജിയില്‍ വിദഗ്ദ്ധനായ അദ്ദേഹം, പിന്നീട് സാമൂഹിക ഐക്യം, വൈവിധ്യം, തുല്യ അവസരങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗര അന്തരീക്ഷം എന്നിവ ലക്ഷ്യമാക്കി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
നഗരത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍, സ്വീകരണങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍, മറ്റ് പൗരസ്ബോധപരമായ പരിപാടികള്‍ എന്നിവയിലെല്ലാം ലോര്‍ഡ് മേയര്‍ ബെലിത് ഒനെയ്ക്ക് ഒപ്പം നഗ?ത്തെ പ്രതിനിധീകരിക്കുന്നത് ഓണററി മേയര്‍മാരാണ്. അഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് അദ്ദേഹം ഈ ചുമതല നിര്‍വഹിക്കുന്നത്.

അഭിനന്ദന പ്രവാഹം:
ബാല രമണിയുടെ തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയും അംബാസഡര്‍ അജിത് വിനായക് ഗുപ്തയും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും ഇന്ത്യ~ജര്‍മ്മനി ബന്ധത്തിനും ഇതൊരു അഭിമാന നിമിഷമാണെന്ന് അംബാസഡര്‍ വ്യക്തമാക്കി. പ്രവാസ ലോകത്ത് ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തുന്ന ബാല രമണിയുടെ നേട്ടത്തില്‍ ആഹ്ളാദത്തിലാണ് ജര്‍മ്മനിയിലെ മലയാളി~ഇന്ത്യന്‍ സമൂഹവും.

Comments: