Today: 13 May 2021 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ മോട്ടിവേഷന്‍ "ദ ഡ്രീം ക്യാച്ചര്‍" ഏപ്രില്‍ 17 ന്
Photo #1 - U.K. - Otta Nottathil - wmf_uk_chapter_motivational
ലണ്ടന്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മോട്ടിവേഷന്‍ സെഷന്‍ "ദ ഡ്രീം ക്യാച്ചര്‍" ഏപ്രില്‍ 17 നു യുകെ സമയം 2:30 ന് നടക്കും.

കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങളെ കരകയറുന്നതിനും രോഗത്തെ ചെറുത്ത് ജീവിതം സംരക്ഷിക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഏറെ സഹായകരമാവുന്ന സന്ദേശങ്ങളും സംരംഭകരെ സഹായിക്കുവാന്‍ തക്ക വിവിധ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിരിയ്ക്കുന്നത്.

കോര്‍പ്പറേറ്റ് ബിസിനസുകള്‍ക്ക് സൊല്യൂഷന്‍സ് കൊടുക്കുന്ന സിബിഎസ് വെഞ്ച്വര്‍ എന്ന സ്ഥാപനത്തിന്‍റെ സിഇഒയായും, വിവിധ രാജ്യങ്ങളിലുള്ള സംരംഭകര്‍ക്കുള്ള ക്ളാസുകള്‍ എടുക്കുന്ന മോട്ടിവേഷണല്‍ ട്രെയിനറുമായും പ്രവര്‍ത്തിക്കുന്ന ക്രിസ്ററഫര്‍ ബേസില്‍സാണ് ഡബ്ളിയു എം എഫ് യു കെ ചാപ്റ്ററിന് വേണ്ടി ഈ സെഷന്‍ നയിക്കുന്നത്.

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ അതിനു സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി പരിചയം ഉപയോഗപ്രദവും അമൂല്യവുമായിരിക്കും. അനുദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പല ആശയങ്ങളും പകര്‍ന്നു കിട്ടുന്ന ഒരു സുവര്‍ണാവസരം ആയിരിക്കും ഈ സെമിനാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ഒരുമിച്ച് ജാതി മത ദേശഭേദമന്യേ മനുഷ്യരാശി ഉയര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുകയും ചെയ്യുന്ന ഈ വേളയില്‍ ഏവര്‍ക്കും മനസ്സിന് ശക്തിയും ധൈര്യവും പകരാന്‍ ഇത്തരത്തിലുള്ള ക്ളാസ്സുകള്‍ ഉപകാരപ്രദമാകുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിനു വേണ്ടി പി ആര്‍ ഒ ജോണ്‍ മുളയങ്കല്‍ അറിയിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് സുജു കെ ഡാനിയല്‍ സ്വാഗതന്തൂ ആശംസിയ്ക്കും. പ്രസിഡന്‍റ് റവ. ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്ളാസ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ളാസിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുവാനുള്ള യൂസര്‍ ഐഡിയും യും പാസ്കോഡും താഴെ പറയും വിധമാണ്.
്വീീാ ാലലശേിഴ ശറ 95709693891
ുമരൈീറല ണങഎഡഗ

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്ററിന്‍റെ കോഓര്‍ഡിനേറ്റര്‍ ബിജു മാത്യു ആശംസകളര്‍പ്പിച്ച് സംസാരിക്കും. മീഡിയ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ്കുട്ടി വടക്കേക്കുറ്റ് നന്ദി പറയും.
- dated 16 Apr 2021


Comments:
Keywords: U.K. - Otta Nottathil - wmf_uk_chapter_motivational U.K. - Otta Nottathil - wmf_uk_chapter_motivational,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us