ഗാനത്തിന്റെ പ്രത്യേകതകള്‍:
ആത്മീയ തുടക്കം: ചങ്ങനാശേരി അതിരൂപത മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ പ്രത്യേക അനുഗ്രഹത്തോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ഗാനം ആരംഭിക്കുന്നത്.
ചങ്ങനാശേരിയുടെ തനിമ: "അഞ്ചു വിളക്കിന് ദീപം തെളിയും നാട്ടില്‍..." എന്ന ഹൃദ്യമായ വരികളിലൂടെ ചങ്ങനാശേരിയുടെ സാംസ്കാരിക~ ആത്മീയ തനിമയെ ചേര്‍ത്തുനിര്‍ത്തി, വിശ്വാസികളെ പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് നയിക്കുന്ന ഗാനത്തിന്റെ ഡിസൈനിംഗ് വളരെ പുതുമ പകരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അണിയറ ശില്‍പ്പികള്‍:
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും നിരവധി ഗാനങ്ങള്‍ ക്രിസ്തീയ ഭക്തിഗാനമേഖലയ്ക്ക് സമ്മാനിച്ച ജോസ് കുമ്പിളുവേലില്‍ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് പ്രിന്‍സ് മൈക്കിള്‍ ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ലിബിന് സ്കറിയയുടെ മനോഹരമായ ആലാപനവും, ബിനു മാതിരമ്പുഴയുടെ പശ്ചാത്തല സംഗീതവും ഗാനത്തെ കൂടുതല്‍ ഹൃദ്യവും മിഴിവും പകരുന്നു. ഓഡിയോ മീകാസ് സ്ററുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ മിക്സിങ് & മാസ്റററിംഗ് നിര്‍വഹിച്ചിരിക്കുന്നത് കുട്ടി ജോസ് ആണ്. ജെറമിയ വീഡിയോ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഡിസൈന്‍ മേക്കേഴ്സിന്റെ മനോഹരമായ ചിത്രീകരണം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
സേവ്യര്‍ പി. ജോസഫ് ളായിക്കരി പാറയിലാണ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍. ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്കളത്തിന്റെ പ്രത്യേക സാന്നിധ്യവും ഈ സംരംഭത്തിന് കരുത്തുപകരുന്നു.ജര്‍മന്‍ മലയാളിയും,ചങ്ങനാശേരി അതിരൂപതാംഗവും, പ്രവാസി അപ്പസ്തോലേറ്റ് ജര്‍മനിയുടെ കോഓര്‍ഡിനേറ്ററുമായ ജോസ് കുമ്പിളുവേലില്‍.
1988 മുതല്‍ ഭക്തിഗാന മേഖലയില്‍ തനതായ മുഖമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ(2007) മലയാളത്തിലുള്ള ഓണ്‍ലൈന്‍ മീഡിയായ പ്രവാസിഓണ്‍ലൈനും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ഗാനം വിശ്വാസികള്‍ക്ക് ആത്മീയ ചൈതന്യം പകരുന്ന ആസ്വാദ്യതയോടെയാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന കുമ്പിളുവേലില്‍, ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. നവംബര്‍ 21~ലെ ചരിത്രപ്രധാനമായ ബസിലിക്ക കൂദാശാ തിരുനാളിന്റെ ഭാഗമായി പുറത്തിറങ്ങിയ ഈ പ്രാര്‍ത്ഥനാഗാനം കുമ്പിള് ക്രിയേഷന്‍സിന്റെ(Kumpil Creations) ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആഗോള മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.
നവംബര്‍ 21~ലെ ചരിത്രപ്രധാനമായ ബസിലിക്ക കൂദാശാ തിരുനാളിന് മാറ്റുകൂട്ടാന്‍ പുറത്തിറക്കിയ 'എന്റെ പാറേല്‍ മാതാവേ' എന്ന ഭക്തിഗാനം എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളില്‍ പ്രത്യേക ഇടം നേടുമെന്നതില്‍ സംശയമില്ല.
ഗാനം ആസ്വദിയ്ക്കാന്‍ താഴത്തെ ലിങ്കില്‍ ക്ളിക് ചെയ്യുക.
https://www.youtube.com/watch?v=OdpkW2bDFnQ

Comments: