യൂറോയുടെ മൂല്യത്തകര്‍ച്ച ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാധാരണക്കാരുടെയും പ്രവാസികളുടെയും പോക്കറ്റിനെ നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
സാധാരണക്കാരെ എങ്ങനെ ബാധിക്കും?
ഇന്ധനവില വീണ്ടും കുതിച്ചുയരും: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയുടെ വ്യാപാരം നടക്കുന്നത് യു.എസ് ഡോളറിലാണ്. ഡോളറിനെതിരെ യൂറോ ദുര്‍ബലമാകുന്നതോടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരും. ഇത് പെട്രോള്‍, ഡീസല്‍ പമ്പുകളിലും വീടുകളിലെ ഹീറ്റിംഗ് ഓയില്‍ നിരക്കുകളിലും പ്രതിഫലിക്കും.
വിലക്കയറ്റ ഭീഷണി (Inflation): വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍, ഇലക്രേ്ടാണിക്സ്, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിക്കാന്‍ യൂറോയുടെ മൂല്യത്തകര്‍ച്ച കാരണമാകും.
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേരിയ ഗുണം: യൂറോയുടെ മൂല്യം ഡോളറിനെതിരെ ഇടിയുന്നുണ്ടെങ്കിലും, രൂപയുമായുള്ള വിനിമയ നിരക്കിലെ വ്യതിയാനങ്ങള്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് താല്‍ക്കാലികമായി അല്പം ഉയര്‍ന്ന നിരക്ക് നല്‍കിയേക്കാം. എങ്കിലും യൂറോപ്പിലെ ജീവിതച്ചെലവ് ഉയരുന്നത് ഈ നേട്ടത്തെ ഇല്ലാതാക്കും.
ഫ്രാന്‍സില്‍ സംഭവിക്കുന്നത് എന്ത്?
ഫ്രഞ്ച് സര്‍ക്കാരിന്റെ വന്‍തോതിലുള്ള കടബാധ്യതകളും ബജറ്റ് കമ്മി നികത്താനുള്ള നടപടികള്‍ പാതിവഴിയില്‍ തടസ്സപ്പെട്ടതുമാണ് യൂറോപ്യന്‍ വിപണികളെ ഉലച്ചിരിക്കുന്നത്. നിക്ഷേപകര്‍ ഫ്രഞ്ച് കടപ്പത്രങ്ങളില്‍ നിന്നുള്ള വിശ്വാസം നഷ്ടപ്പെട്ട് പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ECB) കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
സാമ്പത്തിക അരക്ഷിതാവസ്ഥ തുടര്‍ന്നാല്‍ യൂറോസോണിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രതിസന്ധി പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, സ്ഥിതിഗതികള്‍ അതീവ ജാഗ്രതയോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം വീക്ഷിക്കുന്നത്.

Comments: