സംഭവിച്ചത് ഇങ്ങനെ:
പുറത്ത് കഠിനമായ തണുപ്പായതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബോണി മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മുറിയില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം.അര്‍ദ്ധരാത്രിയോടെ ഹീറ്ററിന് സംഭവിച്ച സാങ്കേതിക തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ മൂലം വന്‍ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നു എന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം.
തീയും പുകയും പെട്ടെന്ന് തന്നെ മുറിയിലാകെ വ്യാപിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് ബോണിയുടെ മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ ബന്ധുക്കള്‍:
വിദേശകാര്യ മന്ത്രാലയത്തിന്റെയും, നോര്‍ക്കയുടെയും, പോര്‍ച്ചുഗലിലെ ഇന്ത്യന്‍ എംബസ്സിയുടെയും ഔദ്യോഗിക സഹായത്തോടെ ബോണിയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഭൂതത്താന്കെട്ടില് സംസ്കാര ചടങ്ങുകള്‍ നടക്കും. കുര്യാക്കോസിന്റെയും ലീലയുടെയും മകനാണ് ബോണി.
യൂറോപ്പിലെ കഠിനമായ തണുപ്പുകാലത്ത് പ്രവാസികള്‍ ഹീറ്ററുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ഗൗരവം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം. ബോണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രവാസി ഓണ്‍ലൈന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

Comments: