ജര്‍മ്മനിയിലും യൂറോപ്പിലുടനീളമുള്ള പ്രൊഫഷണലുകളും നിക്ഷേപകരും അടക്കമുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഈ സംഭവം.
1. 2020~ലെ ഞെട്ടിക്കുന്ന കള്ളപ്പണ നെറ്റ്വര്‍ക്ക് കണ്ടെത്തല്‍:
റിപ്പോര്‍ട്ട് അനുസരിച്ച്, 2020~ല്‍ ബാങ്കിനുള്ളില്‍ നടന്ന ഒരു കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്. നൂറുകണക്കിന് ദശലക്ഷം യൂറോയുടെ സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയ ഒരു കള്ളപ്പണ ശൃംഖലയെക്കുറിച്ച് ഒരു ജീവനക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബാങ്കിന്റെ സെക്യൂരിറ്റി സിസ്ററങ്ങള്‍ക്ക് ഇതിന്റെ പിന്നിലെ വലിയ പാറ്റേണ്‍ വര്‍ഷങ്ങളോളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. "ഞങ്ങളുടെ സിസ്ററങ്ങള്‍ ഇത് കൃത്യമായി കണ്ടെത്തിയിരുന്നില്ല" എന്ന് ഒരു മാനേജര്‍ തന്നെ ആന്തരികമായി സമ്മതിച്ചിരുന്നു.
2. ഡോയ്ഷെ ബാങ്ക് മേധാവി ക്രിസ്ത്യന്‍ സെവിംഗിന്റെ ഇമെയില്‍ വിവാദം:
ബാങ്കിന്റെ നിലവിലെ സി.ഇ.ഒ ക്രിസ്ത്യാന്‍ സെവിങ് (Christian Sewing) 2017ല്‍ അയച്ചുവെന്ന് പറയപ്പെടുന്ന ഒരു ഇമെയിലും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കര്‍ശനമായ ഉപഭോക്തൃ പരിശോധനകളും ചട്ടങ്ങളും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇത് ബിസിനസിന് തിരിച്ചടിയാണെന്നുമുള്ള രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
3. ഡൊണാള്‍ഡ് ട്രംപും ജെഫ്രി എപ്സ്ററീനും പട്ടികയില്‍:
അന്വേഷണ റിപ്പോര്‍ട്ടില്‍ ലോകപ്രശസ്തരായ വ്യക്തികളുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി രേഖകള്‍ 2017~ല്‍ ബാങ്ക് അബദ്ധത്തില്‍ അയച്ചുകൊടുക്കുകയും വിവരം അദ്ദേഹത്തെ സമയബന്ധിതമായി അറിയിക്കാതിരിക്കുകയും ചെയ്തു.കൂടാതെ, അന്തരിച്ച കുറ്റവാളിയും സെക്സ് ഒഫെന്‍ഡറുമായ ജെഫ്രി എപ്സ്ററീനുമായി (Jeffrey Epstein) ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ 2019 ജൂലൈ വരെ അതായത് അഞ്ചിലധികം വര്‍ഷം കൂടി നിലനിര്‍ത്താന്‍ ബാങ്ക് അനുവാദം നല്‍കിയിരുന്നു. റഷ്യന്‍ ഒലിഗാര്‍ക്കുകളും മറ്റ് പ്രമുഖ കുറ്റവാളികളും ഇതേ രീതിയില്‍ ബാങ്കിന്റെ സുരക്ഷാ പരിശോധനകളില്‍ നിന്ന് രക്ഷപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
4. ബാങ്കിന്റെ മറുപടി:
പുറത്തുവന്ന വാര്‍ത്തകളോട് ഡെഷ്ക്യൂ ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് അന്ന് തന്നെ കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. നിലവിലെ സി.ഇ.ഒ ക്രിസ്ത്യാന്‍ സെവിംഗിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ വലിയ മാറ്റങ്ങള്‍ (Fundamentaler Wandel) നടപ്പിലാക്കിയിട്ടുണ്ടെന്നും, 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മാത്രം ഏഴ് ബില്യണ്‍ യൂറോയാണ് ബാങ്ക് നിക്ഷേപിച്ചിട്ടുള്ളതെന്നും ഡെഷ്ക്യൂ ബാങ്ക് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ ഡെഷ്ക്യൂ ബാങ്ക് പഴയതുപോലെയല്ലെന്നും അവര്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചുകുലുക്കിയിരിക്കുന്ന ഈ പുതിയ അഴിമതിക്കഥ ജര്‍മ്മന്‍ ബാങ്കിംഗ് മേഖലയിലെ സുതാര്യതയെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

Comments: