ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം

പാരീസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാര്‍ഥി സമരം ഇപ്പോള്‍ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളില്‍ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ ബോംബ് ആക്രമണങ്ങളും തീവെപ്പുകളും തെരുവ് യുദ്ധങ്ങളും കാരണം ഫ്രഞ്ച് നഗരങ്ങള്‍ കത്തുകയാണ്. പലയിടത്തും അക്രമം നിയന്ത്രിക്കാനാവാതെ പൊലീസ് ബുദ്ധിമുട്ടുകയാണ്.

തലസ്ഥാനമായ പാരീസില്‍ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആള്‍ക്കൂട്ടം "അവളെ കൊന്നുകളയൂ" എന്ന് ആക്രോശിച്ചത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ മാഴ്സെയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും ഡെപ്യൂട്ടി പ്രിന്‍സിപ്പലിന്റെയും മേല്‍ പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം പിന്നീട് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അക്രമികളും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുരക്ഷിതരായിരിക്കാനും അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഫ്രഞ്ച് നാഷണല്‍ പൊലീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പില്‍ സമാനമായ വലിയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.
- dated 04 Oct 2026

Comments:

Keywords: Europe - Otta Nottathil - students_demo_paris_oct_3_2026 Europe - Otta Nottathil - students_demo_paris_oct_3_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്