എല്‍ ഹിയേറോയില് വന്‍ തിരക്ക്: വെറും 12,000 മാത്രം ജനസംഖ്യയുള്ള കാനറി ദ്വീപുകളിലെ ഏറ്റവും ചെറിയ ദ്വീപായ 'എല്‍ ഹിയേറോയിലേക്ക്' (El Hierro) വെറും ആറു ദിവസത്തിനുള്ളില്‍ 6,000~ത്തിലധികം അഭയാര്‍ഥികളാണ് എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച മാത്രം 1,066 പേരാണ് ഇവിടെയെത്തിയത്. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ എത്തിയവരുടെ എണ്ണം 8,000 കവിഞ്ഞു. കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണ് ജനക്കൂട്ടമെന്നും ദ്വീപിലെ ഏക ആശുപത്രിയും രക്ഷാപ്രവര്‍ത്തകരും പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും കൗണ്‍സില്‍ പ്രസിഡന്റ് അല്പീഡിയോ അര്‍മാസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ തികച്ചും ആശങ്കാജനകമാണെന്ന് കാനറി റീജിയണല്‍ പ്രസിഡന്റ് ഫെര്‍ണാഡോ ക്ളവിജോയും പ്രതികരിച്ചു.
കപ്പല്‍ ദുരന്തത്തില്‍ 39 മരണം: അഭയാര്‍ഥികളുടെ അപകടകരമായ സമുദ്രയാത്രയ്ക്കിടയില്‍ വന്‍ ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെനഗല്‍ തീരത്ത് വച്ച് അഭയാര്‍ഥി ബോട്ട് കറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 39 പേരെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. സെനഗലിലെ ഡാക്കറിനും സെന്റ് ലൂയിസിനും ഇടയിലാണ് ബോട്ട് തകര്‍ന്നത്. ജീവനോടെ രക്ഷപെട്ടത് ഒരാള്‍ മാത്രമാണ്. മരിച്ചവരെല്ലാം സെനഗല്‍ പൗരന്മാരാണെന്നാണ് വിവരം. 'ബൂര്ണ' (Burna) എന്ന കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാനറി ദ്വീപുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മെഡിറ്ററേനിയന്‍ കടലിലും ദുരന്തം: അറ്റ്ലാന്റിക് സമുദ്രത്തിന് പുറമെ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും അഭയാര്‍ഥികള്‍ മരണത്തിലേക്ക് വീഴുന്നുണ്ട്. ഗ്രീക്ക് വിനോദസഞ്ചാര പായ ക്രീറ്റിന് (Crete) സമീപം വാരാന്ത്യത്തിലുണ്ടായ ബോട്ട് ദുരന്തത്തില്‍ കുറഞ്ഞത് 20 പേര് മരിച്ചു. ലിബിയയില്‍ നിന്ന് പുറപ്പെട്ടവരാണ് ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗ്രീക്ക് അധികൃതര്‍ അറസ്ററ് ചെയ്തിട്ടുണ്ട്.
വ്യാപകമായ സുരക്ഷാ കശനവും കച്ചവടവും: ആഫ്രിക്കന്‍ രാജ്യങ്ങളായ സെനഗല്‍, മൗറിത്താനിയ, മൊറോക്കോ തുടങ്ങിയവ തീരങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ, മനുഷ്യക്കടത്ത് സംഘങ്ങള്‍ കൂടുതല്‍ അപകടകരമായ ദൂരെയുള്ള വഴികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വലിപ്പമില്ലാത്ത തടത്തടിയുറപ്പില്ലാത്ത ബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ച് ആയിരക്കണക്കിന് യൂറോ ഈടാക്കിയാണ് ഈ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്.

Comments: