വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തിലിനെ യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ആദരിച്ചു

News Photo 1 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
കൊളോണ്‍: അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഗോള മലയാളികള്‍ക്കിടയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) ഗ്ളോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ബിസിനസ് മാഗ്നെറ്റും ചാരിറ്റി പ്രവര്‍ത്തകനുമായ ജോളി തടത്തിലിന് ഡബ്ള്യു.എം.സി യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ചേര്‍ന്ന് ഉജ്ജ്വല ആദരമൊരുക്കി. ഡബ്ള്യു.എം.സി ജര്‍മ്മന്‍ പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗ്ളോബല്‍ പ്രസിഡന്റിനെയും ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയിലിനെയും ആദരിച്ചത്. കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു.

അമയ സോണി ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ജനറല്‍ പരിപാടി നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡബ്ള്യു.എം.സി യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു. യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി എം.പടയാട്ടില്‍ സന്ദേശം നല്‍കി സംസാരിച്ചു. ജോസ് കുമ്പിളുവേലില്‍ ആമുഖപ്രസംഗം നടത്തി. പരിപാടികളുടെ അവതാരകനായി.

ഗ്ളോബല്‍ പ്രസിഡന്റായി ചുമതലയേറ്റ ജോളി തടത്തിലിനെ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി എം. പടയാട്ടില്‍, റീജിയന്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
News Photo 2 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
ഗ്ളോബല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി മേടയിലിനെ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ലിബിന്‍ കാരുവള്ളില്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരവ് സമര്‍പ്പിച്ചു.
News Photo 3 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
ഫാ. ജോസ് വടക്കേക്കര സിഎംഐ, ഡബ്ള്യുഎംസി മുന്‍ ഗ്ളോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, യൂറോപ്പ് റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ലിയാ ചെറിയാന്‍, ജര്‍മന്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ചിനു പടയാട്ടില്‍, അച്ചാമ്മ അറമ്പന്‍കുടി, എന്നിവരെ കൂടാതെ ജര്‍മന്‍ പ്രൊവിന്‍സിന്റെ മറ്റു ഭാരവാഹികളും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
News Photo 4 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
തുടര്‍ന്ന് ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍ മറുപടി പ്രസംഗം നടത്തി. ആഗോളതലത്തില്‍ മലയാളി സമൂഹത്തിന്റെ ഐക്യവും ക്ഷേമവും മുന്‍നിര്‍ത്തി ഡബ്ള്യു.എം.സി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആശംസകള്‍ നേര്‍ന്നു.
News Photo 5 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ജെന്‍സ് കുമ്പിളുവേലില്‍ ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും ജര്‍മ്മന്‍ പ്രൊവിന്‍സിലെ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചായസല്‍ക്കാരത്തോടെ പരിപാടികള്‍ സമാപിച്ചു.
News Photo 6 - Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തന പാരമ്പര്യമുള്ള ഡബ്ള്യുഎംസിയുടെ പതിനഞ്ചാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ വെച്ച് ഐക്യകണ്ഠേനയാണ് ജോളി തടത്തില്‍ ഗ്ളോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ജോളി തടത്തില്‍ ഗ്ളോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്ററ് 21 മുതല്‍ 25 വരെ അമേരിക്കയിലെ ഡാളസിലാണ് ദൈ്വവാര്‍ഷിക ഗ്ളോബല്‍ സമ്മേളനം നടന്നത്. 1995 ജൂലൈ 3 ന് ന്യൂജേഴ്സിയില്‍ വെച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്.
- dated 06 Oct 2026

Comments:

Keywords: Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026 Germany - Otta Nottathil - wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

96_th_reunion_celebration_malankara_catholic_community_germany_2026
ജര്‍മനി മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ 96~ാമത് റീയൂണിയന്‍ ആഘോഷം ബോണില്‍ ഭക്തിസാന്ദ്രമായി ; ഉപവി~നീതി വര്‍ഷാചരണത്തിന് തുടക്കം
afd_bsw_in_sachsen_anhalt_make_ministry_oct_06_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ചരിത്ര വഴിത്തിരിവ്; സാക്സണി~അന്‍ഹാള്‍ട്ടില്‍ അഫ്ഡി~ബിഎസ്ഡബ്ള്യു കൈകോര്‍ക്കല്‍: ആദ്യമായി അഫ്ഡി നേതാവ് പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലേക്ക്? മഗ്ഡെബുര്‍ഗില്‍ നാടകീയ രംഗങ്ങള്‍
bnd_ex_chief_august_hanning_arrested_oct_06_2026
ജര്‍മനി ജര്‍മ്മനിയെ നടുക്കി ചാരവൃത്തി കേസ്: മുന്‍ ബി.എന്‍.ഡി മേധാവി അഗസ്ററ് ഹാനിംഗ് അറസ്ററില്‍ ; രാജ്യദ്രോഹക്കുറ്റം ചുമത്തി
germany_merz_govt_popularity_very_low_afd_biggest_party_oct_4_2026
ജര്‍മനി ചാന്‍സലര്‍ മെര്‍സിനും സര്‍ക്കാരിനുമെതിരെ ജര്‍മ്മനിയില്‍ ജനരോഷം പുകയുന്നു ; ചരിത്രപരമായ തകര്‍ച്ചയിലേക്ക് ഭരണകക്ഷികള്‍ ; ഒന്നാമതായി തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി ; പ്രവാസികള്‍ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍
afd_party_vision_changes_germany_eu_oct_4_2026
ജര്‍മനി യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്
citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക