Today: 26 Oct 2020 GMT   Tell Your Friend
Advertisements
ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്കിടയിലും സ്റെറക്കേഷനുകള്‍ തഴയ്ക്കുന്നു
Photo #1 - Germany - Offers - 11820201staycation

ബര്‍ലിന്‍: ലോകത്ത് മറ്റേതൊരു രാജ്യത്തും എന്നതു പോലും ജര്‍മനിയിലും ടൂറിസം മേഖല കനത്ത തിരിച്ചടിയാണ് കൊറോണവൈറസില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിനിടയിലും തഴച്ചു വളരുന്ന ഒരു മേഖലയാണ് സ്റ്റെക്കേഷന്റേത്.

വേനല്‍ക്കാലത്ത് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ നല്ല ഭക്ഷണപാനീയങ്ങള്‍ ആശ്വദിച്ച് ആകുലതകളില്ലാതെ കുറച്ചു ദിവസം~ അതാണ് സ്റെറക്കേഷനുകള്‍ക്ക് വാഗ്ദാനം ചെയ്യാനുള്ളത്. വിശാലമായ വിനോദസഞ്ചാര പരിപാടികള്‍ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ നിരവധി പേര്‍ ഇത് സഹര്‍ഷം ഏറ്റെടുക്കുകയും ചെയ്യുന്നു.

ജര്‍മനിയിലെ ഏറ്റവും ജനപ്രിയമായ പല സ്ഥലങ്ങളിലും സ്റെറക്കേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു കാരണം പലയിടങ്ങളിലും താസമത്തിനുള്ള ചെലവ് കുതിച്ചു കയറുകയും ചെയ്യുന്നു.

രാജ്യത്തിന്റെ വടക്കന്‍ തീരത്തും ബാള്‍ട്ടിക് സീ തീരത്തും ആല്‍പ്സിന്റെ താഴ്വരകളിലുമെല്ലാം സ്റെറക്കേഷന്‍ കേന്ദ്രങ്ങള്‍ സജീവമായിക്കഴിഞ്ഞു. എന്നാല്‍, ജര്‍മന്‍ ടൂറിസം ഈ സീസണില്‍ നേരിട്ട നഷ്ടത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമാണ് ഇതുവഴി നികത്താന്‍ സാധിക്കുന്നത് എന്നതും വസ്തുതയാണ്.

ഈ വര്‍ഷത്തേക്ക് ആസൂത്രണം ചെയ്തിരുന്ന അവധിക്കാല ആഘോഷങ്ങളെല്ലാം 29 ശതമാനം ജര്‍മനിക്കാരും ഉപേക്ഷിച്ചു കഴിഞ്ഞെന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്. സാമ്പത്തിക ഞെരുക്കവും ആരോഗ്യപരമായ ആശങ്കകളും ഇതിനു കാരണമാണ്.
- dated 11 Aug 2020


Comments:
Keywords: Germany - Offers - 11820201staycation Germany - Offers - 11820201staycation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us