Today: 21 Oct 2019 GMT   Tell Your Friend
Advertisements
കാലാവസ്ഥാ ഉച്ചകോടി തുടങ്ങുന്നു; പ്രതീക്ഷയോടെ ഗ്രെറ്റ
Photo #1 - America - Otta Nottathil - 23920198greta
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് തിങ്കളാഴ്ച ന്യൂയോര്ക്കില്‍ തുടക്കം. കാലാവസ്ഥാമാറ്റത്തിനും ആഗോളതാപനത്തിനും നേരെ ലോകവ്യാപകമായ പോരാട്ടത്തിന് നേതൃത്വംനല്‍കുന്ന പതിനാറുകാരി ഗ്രെറ്റ തുന്‍ബര്‍ഗ് പ്രതീക്ഷ കൈവിടാതെ വേദിയിലെത്തി.

മുതിര്‍ന്നവര്‍ തങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുംവരെ സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന പ്രതിജ്ഞയുമായാണ് ഗ്രെറ്റയും സഹപ്രവര്‍ത്തകരും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനൊപ്പം ഉച്ചകോടിക്കെത്തിയത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കൊപ്പം ഗ്രെറ്റ വേദിപങ്കിടും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയ രാഷ്ട്രനേതാക്കള്‍ക്കുശേഷം ഗ്രെറ്റ ഉച്ചകോടിയെ അഭിസംബോധനചെയ്യും.

2018 ഓഗസ്ററില്‍ സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ കാലാവസ്ഥയ്ക്കുവേണ്ടിയുള്ള പഠിപ്പുമുടക്കുസമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ തന്റെ പോരാട്ടത്തിന് തുടക്കംകുറിച്ചത്. വെള്ളിയാഴ്ച പഠിപ്പുമുടക്ക് എന്നപേരില്‍ ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചനടന്ന സമരത്തില്‍ 40 ലക്ഷം കുട്ടികളാണ് പഠിപ്പുമുടക്കി തെരുവിലിറങ്ങിയത്.
- dated 22 Sep 2019


Comments:
Keywords: America - Otta Nottathil - 23920198greta America - Otta Nottathil - 23920198greta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020197johmsons
ബേബി പൗഡറില്‍ ആസ്ബസ്റേറാസ്; ജോണ്‍സണ്‍സ് 33000 ടിന്നുകള്‍ തിരികെവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
181020196pelosi
നാന്‍സി പെലോസി വൃദ്ധയായ രോഗി: ട്രംപ് Recent or Hot News
സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് വാക്പോര്
തുടര്‍ന്നു വായിക്കുക
171020191sankar
നാലു പേരെ കൊന്ന് മൃതദേഹവുമായി ഇന്ത്യക്കാരന്‍ പോലീസ് സ്റ്റേഷനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
61020191us
യുഎസില്‍ തൊഴിലില്ലായ്മ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
28920197reporter
വാര്‍ത്താ അവതാരകയെ ചുംബിച്ച യുവാവിനെതിരേ പീഡനക്കുറ്റം
തുടര്‍ന്നു വായിക്കുക
28920195singh
യുഎസിലെ ആദ്യ സിഖ് പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
27920198trump
ട്രംപിനു വീണ്ടും കുരുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us