Today: 20 Sep 2019 GMT   Tell Your Friend
Advertisements
ടോണി മോറിസണ്‍ അന്തരിച്ചു
Photo #1 - America - Otta Nottathil - 8820195toni

ന്യൂയോര്‍ക്ക്: നൊബേല്‍, പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ അര്‍ഹയായിട്ടുള്ള വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു.

"ബിലോവ്ഡ്' എന്ന നോവലാണ് 1987~ല്‍ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ ബഹുമതിക്കും 1993~ല്‍ നൊബേല്‍ പുരസ്കാരത്തിനും അവരെ അര്‍ഹയാക്കിയത്. സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ആഫ്രോ~അമേരിക്കന്‍ വംശജയാണ് ടോണി മോറിസണ്‍.

1913 ഫെബ്രുവരി 18~ന് യു.എസിലെ ഒഹായോയിലാണ് ടോണിയുടെ ജനനം. ക്ളോയി ആന്തണി വോഫോര്‍ഡെന്നായിരുന്നു മുഴുവന്‍പേര്. ആന്തണിയെ ചുരുക്കി വീട്ടുകാര്‍ ടോണിയാക്കി. പിന്നീടങ്ങോട്ട് ആ ചുരുക്കപ്പേരിലാണ് അവര്‍ അറിയപ്പെട്ടതും സാഹിത്യലോകം കീഴടക്കുന്നതും.

1970~ലാണ് ടോണിയുടെ ആദ്യനോവലായ "ദി ബ്ളൂവെസ്ററ് ഐ' പ്രസിദ്ധീകരിച്ചത്. പിന്നീട് അറുപതുവയസ്സിനുള്ളില്‍ ആറുപുസ്തകങ്ങളെഴുതി. 1977~ല്‍ പ്രസിദ്ധീകരിച്ച "സോങ് ഓഫ് സോളമന്‍', 87~ല്‍ പുറത്തുവന്ന "ബിലോവ്ഡ്' എന്നീ നോവലുകള്‍ ജനശ്രദ്ധനേടി. 25 വര്‍ഷത്തെ ഏറ്റവുംമികച്ച പുസ്തകങ്ങളായി 2006~ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ബിലോവ്ഡും ഇടംനേടിയിരുന്നു. 2012~ല്‍ യു.എസിന്റെ ഏറ്റവുംവലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ ഫ്രീഡം നേടി. അവരുടെ 11~ാമത്തെയും അവസാനത്തെയും നോവലായ 'ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ്' 2015~ലാണ് പുറത്തുവന്നത്. സുല, താര്‍ ബേബി, ജാസ്, പാരഡൈസ് എന്നിവയാണ് മറ്റു പ്രധാനകൃതികള്‍.
- dated 07 Aug 2019


Comments:
Keywords: America - Otta Nottathil - 8820195toni America - Otta Nottathil - 8820195toni,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us