Today: 23 Oct 2020 GMT   Tell Your Friend
Advertisements
ആഷ്ലി ജോസഫിന്റെ അരങ്ങേറ്റം ദൃശ്യശ്രാവ്യ സുന്ദരമായി
Photo #2 - America - Arts-Literature - ashleyj
ന്യൂജേഴ്സി: ജന്മസിദ്ധമായി ലഭിച്ച കലാഭിരുചിക്ക് പുറമെ സ്വയാര്‍ജിത ഉല്‍കര്‍ഷേച്ഛ, ഉത്സാഹം, അര്‍പ്പണബോധം, ഏകാഗ്രത, ചിന്താശേഷി, എല്ലാറ്റിനുമപ്പുറം സുദൃഢമായ ഈശ്വരചിന്ത ഇവയെല്ലാമാണ് ഒരു നര്‍ത്തകന്റേയോ നര്‍ത്തകിയുടേയോ സര്‍ഗാത്മ പ്രതിഭ പ്രകടമാക്കപ്പെടുന്നത്. സത്യാരാധന ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട് അവതരിപ്പിച്ച ഡോ. ഫ്രാന്‍സിസ് ബര്‍ബോസയുടെ ശിഷ്യയായ ആഷിലി ജോസഫിന്റെ ഭരതനാട്യ അരങ്ങേറ്റം ഒട്ടനവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ ആസ്വാദക സദസിന് അനുഭവവേദ്യമാക്കുകയുണ്ടായി.

പുഷ്പദലങ്ങള്‍ കൈയിലേന്തി നര്‍ത്തകി രംഗ പ്രവേശനം ചെയ്ത്, പാട്ടും വാദ്യമേളങ്ങളും അനുസരിച്ച് ചുവടുവച്ച് നാട്യദേവന് പുഷ്പാര്‍ച്ചന നടത്തി ഗുരുവിന്റേയും താളമേളക്കാരുടെയും സദസ്യരുടെയും അനുഗ്രഹം യാചിച്ചുകൊണ്ടുള്ള പുഷ്പാജ്ഞലിയോടെയായിരുന്നു അരങ്ങേറ്റത്തിന്റെ തുടക്കം.

തികച്ചും വ്യത്യസ്തഭാവങ്ങളെ ശൃംഗാരം, അഹങ്കാരം, കോപം, ഭക്തി എന്നിവയെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ തന്മയത്വമായി പ്രകടിപ്പിച്ച ആഷിലി അഭിനയത്തിന്റെ മികവ് പുലര്‍ത്തി.

നര്‍ത്തനത്തിന്റെ ലാസ്യലയ സമഗ്രത നിറഞ്ഞു നിന്ന അലങ്കരിപ്പും വൈവിധ്യം കലര്‍ന്ന അഭിനയ മൂഹൂര്‍ത്തങ്ങളുടെ വികാര തീവ്രത പ്രകടമാക്കിയ വര്‍ണവും അതിമനോഹരങ്ങളായ അംഗഹാരങ്ങളോടെ അഭിനയിച്ച പദകീര്‍ത്തനവും ആഷ്ലിയുടെ അരങ്ങേറ്റത്തിലെ ഏറെ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു. മുദ്രകളുടെ പാരമ്യത്തില്‍ ആഷ്ലിയുടെ മുഖത്തും കണ്ണിലും തെളിഞ്ഞു നിന്ന ഭാവശക്തി വിസ്മയാവഹമായിരുന്നു.

നാദശുദ്ധിയുടെ പ്രഭാവത്തോടെ ആസ്വാദക ഹൃദയങ്ങളില്‍ ലയിച്ചു ചേര്‍ന്ന കലര്‍പ്പുകലരാത്ത ശുദ്ധസോപാന സംഗീതാലാപന രീതി, ഗായിക നീലാ രാമാനുജനെ മറ്റു സംഗീതജ്ഞരില്‍ നിന്നും വ്യത്യസ്തയാക്കി. മൃദംഗ വായനയുടെ നിത്യക്രിയകള്‍, മറയില്‍ ക്രിയകള്‍, അംഗുലീയാ ക്രിയകള്‍ തുടങ്ങിയ താളക്രമങ്ങള്‍ ഗായികയുടെ ആലാപനശൈലിക്കനുസരിച്ച് വിദഗ്ധമായി വായിച്ച മൃദംഗിസ്ററ് എന്‍.ജി. രവി ഏറെ ശ്രദ്ധേയനായി. ശ്രുതി ശുദ്ധിയോടെ ഫ്ളൂട്ട് വായിച്ച ശക്തീധര്‍, റിഥംപാട്ട് വായിച്ച കാര്‍ത്തിക് തങ്ങളുടെ മിഴിവ് തെളിയിച്ചു.

കേരളത്തിന്റെ ശൈലികൃത ദൃശ്യശ്രാവ്യകലയായ ഭരതനാട്യത്തെക്കുറിച്ച് അസാധാരണവും, അഗാധസ്പര്‍ശിയും വിജ്ഞാനപ്രദവുമായ നിരീക്ഷണങ്ങളും വിശകലനങ്ങളും അവസരോചിതമായി സഹൃദയര്‍ക്ക് പകര്‍ന്ന് കൊടുത്ത് ഈ പരിപാടിയുടെ എം.സി. ആയി ജോര്‍ജ് തുമ്പയില്‍ പ്രവര്‍ത്തിച്ചു. പ്രോഗ്രാമിന്റെ ലൈറ്റ് തോമസ് മേലേടത്ത്, സൗണ്ട് എസ്. കുര്യന്‍, മേക്കപ്പ് വത്സല കുമാര്‍ എന്നിവരായിരുന്നു. അമേരിക്കന്‍ കാണികള്‍ക്കായി നൃത്തമുദ്രകള്‍ അവതരിപ്പിച്ചത് ഷെറിന്‍ മേലേടത്തായിരുന്നു. ഫാ. തോമസ് തോട്ടുങ്കല്‍ വിശിഷ്ടാഥിതിയായിരുന്നു.

ഹഡ്സണ്‍ കൗണ്ടിയുടെ സ്പെഷല്‍ പ്രോജക്ട് ആയ സയന്‍സ് റിസര്‍ച്ച് മാഗ്നം കോഴ്സില്‍ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച് ആഷ്ലി ജോസഫ് ഹൈസ്കൂള്‍ വാലിഡിക്ടോറിയന്‍ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ളീഷ് ദിനപത്രം ജേഴ്സി ജേണല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തി വരാറുള്ള ശാസ്ത്രമത്സരത്തില്‍ 2010ലും 2011ലും ആഷ്ലി ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. ജേഴ്സി സിറ്റിയില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫ് ~ ആനി ദമ്പതികളുടെ എകമകളാണ് ആഷ്ലി.
- dated 21 Aug 2012


Comments:
Keywords: America - Arts-Literature - ashleyj America - Arts-Literature - ashleyj,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us