Today: 26 Oct 2020 GMT   Tell Your Friend
Advertisements
അമേരിക്കയിലെ ആദ്യമലയാളം നോവലിനെക്കുറിച്ചു ചര്‍ച്ച നടത്തി
Photo #1 - America - Arts-Literature - discussionfirstmalayalamnovel
ഹൂസ്ററന്‍: അമേരിക്കയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയും അഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ 2012 സെപ്റ്റംബര്‍ സമ്മേളനം 30~ാം തീയതി ഞായറാഴ്ച വൈകീട്ട് നാലിന് സ്ററാഫ്റ്ഡിലുള്ള ഡിസ്ക്കൗണ്ട് ഗ്രേസേഴ്സിന്റെ മീറ്റിംഗ് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. 1982~ല്‍ പ്രസിദ്ധീകരിച്ച "ജീവിതത്തിന്റെ കണ്ണീര്‍' എന്ന മണ്ണിക്കരോട്ടിന്റെ നോവലിനെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു പ്രധാന വിഷയം. ആമേരിക്കയിലെ ആദ്യമലയാള നോവല്‍ എന്ന ബഹുമതിയും ഈ കൃതിയ്ക്കുണ്ട്.

ഒരു കാലഘട്ടത്തിലെ മലയാളക്കരയിലെ പച്ചയായ മനുഷ്യജീവിതത്തിന്റെ കണ്ണീരിലലിയിച്ച കഥയാണ് മണ്ണിക്കരോട്ട് തന്റെ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും ജീവിതത്തിന്റെ സഘര്‍ഷങ്ങളില്‍കൂടി കടന്നുപോകുമ്പോഴും ആദര്‍ശങ്ങളെ മുറുകെ പിടിച്ച് ജിവിത പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്ന ലീന എന്ന കഥാപാത്രത്തിലൂടെ സ്ത്രീത്വത്തിന് ഒരു പുതിയ മാനമാണ് കഥാകൃത്ത് നല്‍കിയിരിക്കുന്നതെന്നും ജി. പുത്തന്‍കുരിശ് അഭിപ്രായപ്പെട്ടു. സ്നേഹത്തിന്റെ വിവിധ തലങ്ങള്‍ കഥയിലൂടെ എടുത്തു കാണിക്കുന്നതിലും നോവലിസ്ററ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

പുതിയ പതിപ്പിനെക്കാളും നോവലിന്റെ ആദ്യപതിപ്പാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും എഡിറ്റിങ്ങിലുള്ള ശ്രദ്ധക്കുറവ് പുതിയ പതിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രശസ്ത കഥാകൃത്ത് ജോണ്‍മാത്യു അഭിപ്രായപ്പെടുകയുണ്ടായി. അമേരിക്കയിലിരുന്നുകൊണ്ട് നാട്ടില്‍ പുസ്തകങ്ങളുടെ അച്ചടി നിര്‍വഹിക്കുമ്പോള്‍ എഴുത്തുകാര്‍ക്കുള്ള പരിമിതികളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.

നാല്‍പ്പത് വര്‍ഷം മുമ്പെഴുതിയ നോവല്‍ അന്നത്തെ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും ലീന, ജോണി, പൗലോസ് മുതലാളി, കവലച്ചട്ടമ്പിമാര്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അത് വായനക്കാരില്‍ എത്തിക്കന്നതില്‍ നോവലിസ്ററ് വിജയിച്ചുവെന്നും എഴുത്തുകാരനും ചെറുകഥാകൃത്തുമായ തോമസ് വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. കഥയുടെ പേരും കഥയുമായി യാതൊരു ബന്ധവുമില്ലെന്ന ജോസഫ് തച്ചാറയുടെ വാദത്തെ, തകഴിയുടെ "കയര്‍' എന്ന നോവലില്‍ കയറല്ല കഥാതന്തു എന്നപോലെ മണ്ണിക്കരോട്ട് പേര് തിരഞ്ഞെടുത്തതില്‍ നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഗവേഷകനും ചിന്തകനുമായ ഡോ. ബെന്നി കൈപ്പാറേട്ട് സ്ഥിതീകരിച്ചു. കവയിത്രിയും എഴുത്തുകാരിയുമായ ജോളി വില്ല, എഴുത്തുകാരനും വാഗ്മിയുമായ ടോം വിരിപ്പന്‍, മാത്യു മാണി, പത്രപ്രവര്‍ത്തകനായ ജോയി തുമ്പമണ്‍ എന്നിവരും നോവലിനെയും നോവലിസ്ററിനെയും അഭിനന്ദിച്ചു സംസാരിക്കുകയുണ്ടായി.

മറുപടി പ്രസംഗത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് മണ്ണിക്കരോട്ട് എല്ലാവര്‍ക്കും നന്ദി ആശംസിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലിബിമോള്‍ ബാബു എഴുതിയ "സുന്ദരനായ പിശാച്' എന്ന ചെറുകഥ ജോസഫ് തച്ചാറ അവതരിപ്പിച്ചു. പിശാച്, സുന്ദരനായ ഒരു ചെറിപ്പക്കാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് പെണ്‍കുട്ടികളെ വശീകരിക്കുന്നതും എന്നാല്‍ "സര്‍വ്വശക്തനായ ദൈവം' അവള്‍ക്ക് തുണയായി അവന്റെ പിടിയില്‍നിന്ന് അവള്‍ രക്ഷപെടുന്നതുമാണ് കഥാതന്തു.

കാലികമായ ഒരു പ്രശ്നം കഥാരൂപത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ലിജിമോള്‍ നടത്തിയത്. അത്തരത്തിലുള്ള സുന്ദരന്മാരായ പിശാചുക്കള്‍ നാടിന്റെ നാനാഭാഗത്തും പ്രത്യേകിച്ച് സ്ക്കൂള്‍ കോളജുകളെ ചുറ്റിപ്പറ്റി പെണ്‍കുട്ടികളെ വശീകരിക്കാന്‍ ശ്രമിക്കുന്നത് സാധാരണ സംഭവമാണ്. അത്തരത്തിലുള്ള നല്ല ഗുണപാഠം നല്‍കുന്ന ഒരു വിഷയമാണ് ഇവിടെ അവതരിപ്പിച്ചത്. എന്നാല്‍ കഥാകൃത്ത് ചെറുകഥയുടെ സാങ്കേതിക തലങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കി എഴുതിയിരുന്നെങ്കില്‍ കുറെക്കൂടി ആകര്‍ഷകമായ ഒരു കഥയായി ഇത് മാറുമായിരിന്നുവെന്ന് പൊതുവെ അഭിപ്രായമുണ്ടായി. എങ്കിലും ഒരു തുടക്കക്കാരി എന്ന നിലയില്‍ ഭേദപ്പെട്ട അവതരമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും അഭിപ്രായപ്പെട്ടു.

ജോളി വില്ലിയുടെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീേേൗ.ിലേ), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.
- dated 09 Oct 2012


Comments:
Keywords: America - Arts-Literature - discussionfirstmalayalamnovel America - Arts-Literature - discussionfirstmalayalamnovel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us