Today: 20 Oct 2020 GMT   Tell Your Friend
Advertisements
മലയാളം സൊസൈറ്റി ഹൂസ്ററണ്‍ ടോം വിരിപ്പന്റെ ചെറുകഥ ചര്‍ച്ച ചെയ്തു
Photo #1 - America - Arts-Literature - masdiscussiontomv
ഹൂസ്ററണ്‍: ഗ്രെയ്റ്റര്‍ ഹൂസ്ററണിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ നവംബര്‍ സമ്മേളനം 24ന് വൈകിട്ട് നാലിന് സ്ററാഫേര്‍ഡ് ഏബ്രഹാം ആന്‍ഡ് കമ്പനി റിയല്‍ എസ്റേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ചു. ടോം വിരിപ്പന്റെ "മുനമ്പ്' എന്ന ചെറുകഥയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അതോടൊപ്പം ജി. പുത്തന്‍കുരിശ്, കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ശ്രീ നാരായണഗുരുവിന്റെ "അദൈ്വത ദീപിക: ഒരെത്തിനോട്ടം' എന്ന വിഷയത്തിന്റെ രണ്ടാം ഭാഗവും ചര്‍ച്ചെയ്ക്കെടുത്തു.

സ്വാഗതപ്രസംഗത്തില്‍ മണ്ണിക്കരോട്ട്, ടോം വിരിപ്പനെ സദസിനു പരിചയപ്പെടുത്തി. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന ടോമിന്റെ ഇംഗ്ളീഷ് ലേഖനങ്ങള്‍ പ്രസിദ്ധമാണ്. മലയാളത്തില്‍ ചെറുകഥ, ലേഖനം, നോവല്‍ എന്നീ സാഹിത്യ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലത്ത് അതായത് 1987~ല്‍ എഴുതിയ "മുനമ്പ്' എന്ന ചെറുകഥയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുത്തത്.

വൃര്‍ഥമാകുന്ന വ്യാമോഹങ്ങളുടെ തകര്‍ന്നടിയുന്ന സ്വപ്നങ്ങളെ ഇഴപിരിച്ച് അനുവാചക മനസുകളില്‍ യാഥാര്‍ഥ്യത്തിന്റെ ഊഷ്മളഭൂമി കാട്ടിക്കൊടുക്കുകയാണ് ടോം വിരിപ്പന്റെ മുനമ്പ് എന്ന ചെറുകഥ. തന്റെ ബാലമനസില്‍ കുടിയേറിയ ഒരു സ്വപ്നമായിരുന്നു തേനും പാലും ഒഴുകുന്ന ആ മുനമ്പില്‍ ചെന്നെത്തുകയെന്നത്. എന്നാല്‍ തേനും പാലും ഒഴുകുന്ന ആ മുനമ്പിലേക്കുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. പ്രതിബന്ധങ്ങളും പ്രതിയോഗികളും ആ യാത്ര കൂടുതല്‍ ക്ളേശകരമാക്കി. ഭയാനകവും ബീഭത്സവുമായ കാഴ്ചകള്‍ ആ ബാലമനസിനെ അലട്ടി. എന്തായാലും അവസാനം അവിടെ ചെന്നെത്തപ്പെടുന്നു.

മുനമ്പിലേക്കുള്ള യാത്രയില്‍ ശവകുടീരങ്ങള്‍, തലയോട്ടികള്‍, ഇവിടെ ജീവിതം ഹോമിക്കപ്പെട്ടവരാണ്. ഹൊ! ഒരു നിമിഷംപോലും എനിക്കവിടെ നില്‍ക്കാന്‍ കഴിയുകയില്ലെന്നു തോന്നി. ഈ മുനമ്പ് ഒരു കനാന്‍ ദേശമല്ല. വാഗ്ദത്തഭൂമി എന്റെ നാടുതന്നെ. അവിടെ ആ മനുഷ്യന്റെ ചിന്ത യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തുകയാണ്. യാഥാര്‍ഥ്യത്തിന്റെ കണ്ടെത്തലാണ് ഈ കഥയെന്ന് സദസ്യര്‍ വിലയിരുത്തി. അതോടൊപ്പം ലളിതമായ ഭാഷയും അവതരണശൈലിയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ കാല്‍നൂറ്റാണ്ടു മുമ്പ് എഴുതിയ ഈ കഥ ഇന്നും പ്രസക്തമെങ്കിലും ഒന്നുകൂടി തിരുത്തി എഴുതേണ്ടത് ആവശ്യമാണെന്ന് സദസ്യര്‍ അറിയിച്ചു.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ശ്രീ നാരായണഗുരുവിന്റെ "അദൈ്വത ദീപിക'യിലെ ഏതാനും കവിതകള്‍കൂടി ചൊല്ലി അര്‍ഥം വിവരിച്ചു. ആത്മാവും ശരീരവും രണ്ടെന്ന ദൈ്വത ചിന്തയില്‍നിന്ന് രണ്ടും ഒന്നെന്ന അദൈ്വത സത്യത്തെ പ്രകാശിപ്പിക്കുകയാണ് ശ്രീനാരായണ ഗുരു അദൈ്വത ദീപികയിലൂടെ നിര്‍വഹിക്കുന്നത്. പുത്തന്‍കുരിശ് അറിയിച്ചു.

"ഉണ്ടില്ലയെന്നു മുറമാറിയ സത്തുസത്തു

രണ്ടും പ്രതീതമിതനാദിതമഃസ്വഭാവം

രണ്ടും തിരഞ്ഞീടുകിലില്ലസത്തു രജ്ജു~

ഖണ്ഡത്തിലിലല്ലുരഗമുള്ളതു രജ്ജുമാത്രം'

"ഉണ്ട്, ഇല്ല എന്നിങ്ങനെ മുറയ്ക്ക് മാറിമാറി വരുന്ന വിരുദ്ധാനുഭവങ്ങളുടെ ആകെത്തുകയാണ് ജിവിതം. ഉണ്ട് എന്ന അനുഭവം സത്തിനേയും ഇല്ല എന്നത് അസത്തിനേയും വെളിപ്പെടുത്തുന്നു. സാപേക്ഷങ്ങളായ ഈ രണ്ടനുഭവങ്ങളും അനാദിയായ മായയുടെ ഫലമാണ്. അന്വേഷിച്ചറിഞ്ഞാല്‍ സാപേക്ഷമായി അനുഭവപ്പെന്ന ഈ സത്തും അസത്തും ഇല്ലാത്തതാണെന്ന് കാണാന്‍ കഴിയും കയറിന്റെ കഷണത്തില്‍ സര്‍പ്പം ഇല്ലേയില്ല. ഉള്ളത് കയുറുമാത്രം. അതപോലെ ഉള്ളത് നിരപേക്ഷമായ അദൈ്വതസത്യം മാത്രമാണെന്ന് ഭാവം. ജി. പുത്തന്‍കുരിശ് വിവരിച്ചു. ഇതുപോലെ ഗുരുസ്വാമികളുടെ അദൈ്വത ദീപികയിലെ പതിനൊന്നു ശ്ളോകങ്ങള്‍ ചൊല്ലി അദ്ദേഹം അര്‍ഥം വിവരിച്ചു. ദുരെനിന്ന് മരുഭൂമിയെ നോക്കിയാല്‍ അവിടെ വെള്ളം ഉണ്ടെന്നു തോന്നുന്നതും കയറുകണ്ടാല്‍ പാമ്പാണെന്നു തോന്നുന്നതുമൊക്കെ മനുഷ്യമനസിന്റെ ഭ്രമമാണ്. എന്നാല്‍ അടുത്തു കാണുമ്പോള്‍ വാസ്തവം മനസിലാക്കപ്പെടുന്നു. അങ്ങനെ മനുഷ്യമനസിന്റെ ഭ്രമം അകറ്റാനുള്ള ഒരു ഉപദേശം കൂടി അദൈ്വത ദീപിക നമ്മോട് ആവശ്യപ്പെടുന്നു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ജോര്‍ജ് ഏബ്രഹാം, ജോണ്‍ മാത്യു, ബേബി മാത്യു, സജി പുല്ലാട്, എ.സി. ജോര്‍ജ്, ജോസഫ് മണ്ഡവത്തില്‍, ജി. പുത്തന്‍കുരിശ്, ജോളി വില്ലി, സക്കറിയ വില്ലി, തോമസ് വര്‍ഗീസ്, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ജെയിംസ് ചാക്കൊ, തോമസ് അലക്സാണ്ടര്‍, ഷിജു, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജി. പുത്തന്‍കുരിശിന്റെ നന്ദി പ്രസംഗത്തോടെ 6.30ന് സമ്മേളനം പര്യവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീേേൗ.ിലേ), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.
- dated 05 Dec 2013


Comments:
Keywords: America - Arts-Literature - masdiscussiontomv America - Arts-Literature - masdiscussiontomv,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us