Today: 17 Oct 2019 GMT   Tell Your Friend
Advertisements
റവ. കോശി പൂവത്തൂര്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു
Photo #1 - America - Condolence - koshi koppa

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഥയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും ഇളമണ്ണൂര്‍ സെന്റ് തോമസ് ഇടവാംഗവുമായ വന്ദ്യ കോശി പൂവത്തൂര്‍ കോര്‍ എപ്പിസ്കോപ്പ (76) കേരളത്തില്‍നിന്നും അമേരിക്കയിലേക്കുള്ള മടക്കയാത്രയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. ഭൗതിക ശരീരം ആഗസ്ററ് 17~ാം തീയതി ഞായറാഴ്ച ഇളമണ്ണൂരുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആഗസ്ററ് 18~ാം തീയതി തിങ്കളാഴ്ച രാവിലെ നഗരികാണിക്കലിനുശേഷം 11 മണിയോടുകൂടി പരിശുദ്ധ കാതോലിക്ക ബാവാ മോറോന്‍മോര്‍ ബസ്സേലിയോസ് മാര്‍ത്തോമാ ദ്വിദിമോസ് തിരുമേനിയുടേയും സഭയിലെ മറ്റു തിരുമേനിമാരുടേയും കാര്‍മ്മികത്വത്തില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറായ സെമിത്തേരിയില്‍ നടത്തുന്നതാണ്.

വന്ദ്യ കോര്‍ എപ്പിസ്കോപ്പ കാലംചെയ്ത തോമാ മോര്‍ ദീവാന്യാസ്യോസ് തിരുമേനിയുടെ സഹോദര പൗത്രനും ഗീവര്‍ക്ഷീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ ൈ്രപവറ്റ് സെക്രട്ടറിയുമായിരുന്നു. നിരണം ഭദ്രാസനത്തിലെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ്, മേപ്രാല്‍ സെന്റ് ജോണ്‍സ്, കവിയൂര്‍ സ്ളീബാ, തിരുമൂലപുരം മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ്, പാലിയേക്കര സെന്റ് ജോര്‍ജ്ജ്, കല്ലൂപ്പാറ സെന്റ് മേരീസ്, പുളിക്കീഴ് സെന്റ് മേരീസ്, തലവടി പടിഞ്ഞാറേക്കര സെന്റ് ജോര്‍ജ്ജ് എന്നീ പള്ളികളിലും അമേരിക്കന്‍ ഭദ്രാസനത്തിലെ ചിക്കാഗോ സെന്റ് തോമസ് ഇടവകയില്‍ 23 വര്‍ഷവും വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു.

ഇപ്പോള്‍ ടെക്സാസ് സാന്‍ അന്റോണിയോയിലെ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ചിക്കാഗോയിലും സാന്‍ അന്റോണിയോയിലും ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബഹു. അച്ഛന്‍ നേതൃത്വം നല്‍കി. ചിക്കാഗോ കേരള എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും ദീര്‍ഘനാള്‍ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു. സഹധര്‍മ്മിണി ശ്രീമതി എം.കെ. അന്നമ്മ (റിട്ട. ടീച്ചര്‍~എം.ജി.എം. ഹൈസ്കൂള്‍, തിരുവല്ല) ആറാട്ടുപുഴ മണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി (സാന്‍ അന്റോണിയോ), ജിജി (ചിക്കാഗോ), തോമസ് പൂവത്തൂര്‍ (സാന്‍ അന്റോണിയോ).

മരുമക്കള്‍: ഡോ. ജോര്‍ജ്ജ് വര്‍ക്ഷീസ്, ഡോ. ജോണ്‍ സൈമണ്‍, ഡോ. മഞ്ജു.

സഹോദരങ്ങള്‍: പരേതനായ പാപ്പച്ചന്‍ വി. പൂവത്തൂര്‍, തോമസ് വി. പൂവത്തൂര്‍, ലില്ലി ചെറിയാന്‍ കടന്തോട്ടില്‍ (എല്ലാവരും കേരളത്തില്‍) റവ. ഡീക്കന്‍. ജോര്‍ജ്ജ് പൂവത്തൂര്‍ (യു.എസ്.എ. മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗം)


- dated 12 Aug 2008


Comments:
Keywords: America - Condolence - koshi koppa America - Condolence - koshi koppa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us