Today: 22 Sep 2020 GMT   Tell Your Friend
Advertisements
കോവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസില്‍ ഇരുപതിനായിരം
Photo #1 - America - Otta Nottathil - 1242020covid

വാഷിങ്ടണ്‍: ലോകത്ത് കോവിഡ്~19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിരുടെ എണ്ണം 18 മില്യനും പിന്നിട്ടു. ചികിത്സയിലായിരുന്ന നാലു ലക്ഷം പേര്‍ സുഖം പ്രാപിച്ചു. അറ ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നു.

185 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച വൈറസ് ഏറ്റവും വലിയ നാശം വിതച്ചിരിക്കുന്നത് യുഎസിലാണ്. ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. അഞ്ചര ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 30,500 പേര്‍ രോഗമുക്തി നേടി. മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന അമേരിക്ക, ലോകത്ത് വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രാജ്യമായി.

സ്പെയിന്‍~163,027, ഇറ്റലി~152,271, ഫ്രാന്‍സ്~129,654, ജര്‍മനി~125,452, ചൈന~82,052, യു.കെ~78,991, ഇറാന്‍~70,029 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. സ്പെയിന്‍~16,606, ഇറ്റലി~19,468, ഫ്രാന്‍സ്~13,832, ജര്‍മനി~2,871, ചൈന~3,339, യു.കെ~9,875, ഇറാന്‍~4,357 എന്നിവയാണ് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ കണക്ക്.

ഇതിനിടെ, ആഫ്രിക്കന്‍ രാജ്യങ്ങളിലും കോവിഡിന്‍റെ വ്യാപനം ശക്തമാകുന്നത് ആശങ്ക പടര്‍ത്തുകയാണ്. 12,966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 695 മരണപ്പെട്ടപ്പോള്‍ 2,147 പേര്‍ രോഗമുക്തി നേടി. വന്‍കരയിലെ 52 രാജ്യങ്ങള്‍ വൈറസിന്‍റെ പിടിയിലാണ്. ലെസോതോ, കൊമറോസ് എന്നീ രാജ്യങ്ങളില്‍ രോഗ ബാധ ഇതുവരെ കണ്ടെത്തിയിട്ടില്ല. സൗത്ത് ആഫ്രിക്ക~2,003, മൊറോക്കോ~1,448, ആള്‍ജീരിയ~ 1,761, ഈജിപ്ത്~ 1,794 എന്നിവയാണ് രോഗ ബാധിതര്‍ ഏറ്റവും കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍.
- dated 12 Apr 2020


Comments:
Keywords: America - Otta Nottathil - 1242020covid America - Otta Nottathil - 1242020covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_gama_2020
വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920206un
രക്ഷാ സമിതി അംഗീകാരമില്ലാതെ ഇറാനെതിരേ നടപടിയില്ല: ഗുട്ടിറെസ് Recent or Hot News
തുടര്‍ന്നു വായിക്കുക
20920205us
വൈറ്റ് ഹൗസിലേക്ക് വിഷക്കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
20920203gates
കാലാവസ്ഥാ വ്യതിയാനം കോവിഡിനെക്കാള്‍ മാരകം: ബില്‍ ഗേറ്റ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
hari_namboothiri_advisory_committee
ഹരി നന്പൂതിരിയെ അഡ്ൈവസറി കമ്മിറ്റി അംഗമായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു
തുടര്‍ന്നു വായിക്കുക
nethanjahuwashington
ചരിത്രപരമായ സമാധാന ഉടന്പടി സ്ഥാപിക്കാന്‍ നെതന്യാഹു വാഷിംഗ്ടണില്‍
തുടര്‍ന്നു വായിക്കുക
kamala_atlanta_waterfall_accidental_death
അമേരിക്കയില്‍ ഇന്‍ഡ്യാക്കാരി സോഫ്ട്വെയര്‍ എന്‍ജിനീയര്‍ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us