Today: 15 Sep 2019 GMT   Tell Your Friend
Advertisements
വിവേചനം തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
Photo #1 - America - Otta Nottathil - 12720193ai

വാഷിങ്ടണ്‍: വംശവും ആണ്‍പെണ്‍ഭേദവും അനുസരിച്ച് വിവേചനങ്ങളുണ്ടാകുമ്പോള്‍ തിരിച്ചറിയാന്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം. വ്യക്തികളോടുള്ള സമീപനത്തിലടങ്ങിയ വിവേചനങ്ങളെ പ്രതിരോധിക്കാന്‍ പരിഷ്കൃത സമൂഹങ്ങളെ സഹായിക്കുന്ന ഉപകരണമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

യു.എസ് സെന്‍സസ് ബ്യൂറോയുടെ പക്കല്‍നിന്നുള്ള വരുമാന സ്ഥിതിവിവരങ്ങള്‍ അടക്കം ലഭ്യമായ വിവിധ ഡാറ്റ ഉപയോഗിച്ച്, ശമ്പളത്തില്‍ ലിംഗവിവേചനം ഉണ്ടോ എന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപകരണം ഒരുകൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

ന്യൂയോര്‍ക്ക് സിറ്റി പൊലീസ് വകുപ്പ് നടപ്പാക്കിയ "സ്റ്റോപ് ആന്‍ഡ് ഫ്രിസ്ക്' പരിപാടിയുടെ ഡാറ്റ ഉപയോഗിച്ച് നിറത്തിന്‍െറ അടിസ്ഥാനത്തില്‍ ഇതില്‍ എത്രപേരെ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തുവെന്നതും ഇവര്‍ നിര്‍മിത ബുദ്ധിയിലൂടെ പരിശോധനാ വിധേയമാക്കി.

അതേസമയം, മനുഷ്യ ബുദ്ധി നേരത്തെ എടുത്ത തീരുമാനത്തെ അവലംബമാക്കിയാണ് നിര്‍മിത ബുദ്ധിയും പ്രവര്‍ത്തിക്കുന്നതെങ്കില്‍ വിവേചനം കണ്ടെത്തുക എന്നത് ദുഷ്കരമാവുമെന്നും പറയുന്നു. ഉദാഹരണത്തിന് ഒരു കമ്പനി അതിന്‍െറ ചരിത്രത്തില്‍ സ്ത്രീ ജീവനക്കാരെ ജോലിക്ക് എടുത്തിട്ടില്ലെങ്കില്‍ ഈ ഹിസ്റ്റോറിക്കല്‍ ഡാറ്റവെച്ച് നിര്‍മിത ബുദ്ധിയും സ്ത്രീ തൊഴിലാളികളെ കമ്പനിക്കുവേണ്ടി ശിപാര്‍ശ ചെയ്യില്ല. കാരണം അത് അല്‍ഗോരിതം മാത്രമേ അവലംബമായെടുക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 11 Jul 2019


Comments:
Keywords: America - Otta Nottathil - 12720193ai America - Otta Nottathil - 12720193ai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us