Today: 26 Oct 2020 GMT   Tell Your Friend
Advertisements
ട്രംപിനെ കടന്നാക്രമിച്ച് കമല ഹാരിസ്
Photo #1 - America - Otta Nottathil - 13820202kamala

ന്യൂയോര്‍ക്ക്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന കമല ഹാരിസിന്റെ യോഗ്യതയെ ചോദ്യം ചെയ്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കമലയുടെ ചുട്ട മറുപടി.

ഡോണാള്‍ഡ് ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാന്‍ യോഗ്യതയില്ലെന്ന് കമല ഹാരിസ് പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാന്‍ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവില്‍ പ്രകടമാകുന്ന സ്ഥിതി വിശേഷമാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാന്‍ ഇടയാക്കിയെന്നും കമല ആരോപിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. പ്രസിഡന്‍റ സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ സ്വദേശമായ വില്ലിങ്ടണിലെ സ്കൂളില്‍ നടന്ന പരിപാടിയിലാണ് കമല സംയുക്ത പ്രചാരണം ആരംഭിച്ചത്. ജോ ബൈഡനൊപ്പമാണ് കമല ഹാരിസ് വേദിയിലെത്തിയത്.

കമല ഹാരിസ് മിടുക്കിയും ശക്ത!യും പ്രവൃത്തി പരിചയമുള്ള വ്യക്തിയുമാണെന്ന് ജോബൈഡന്‍ പറഞ്ഞു. കുടിയേറ്റ കുടുംബത്തിലെ കുട്ടിയാണ്. കുടിയേറ്റ കുടുംബങ്ങളുടെ അവസ്ഥ നമ്മുടെ രാജ്യത്ത് എത്രമാത്രം സമ്പന്നമാണെന്ന് കമലക്ക് വ്യക്തിപരമായി അറിയാം. കൂടാതെ, യു.എസില്‍ ഒരു കറുത്ത, ഇന്ത്യന്‍അമേരിക്കന്‍ ആയി വളരുകയെന്നതിന്‍റെ വെല്ലുവിളിയും അവര്‍ക്കറിയാമെന്നും ജോ ബൈഡന്‍ ചൂണ്ടിക്കാട്ടി.
- dated 13 Aug 2020


Comments:
Keywords: America - Otta Nottathil - 13820202kamala America - Otta Nottathil - 13820202kamala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
261020208kate
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബഹിരാകാശത്തുനിന്നെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us