Today: 26 Oct 2020 GMT   Tell Your Friend
Advertisements
പറക്കുംതളികകളെക്കുറിച്ച് പഠിക്കാന്‍ യുഎസ് ദൗത്യസംഘം
Photo #1 - America - Otta Nottathil - 16820202ufo

വാഷിങ്ടണ്‍: നിരവധി ശാസ്ത്ര കല്പിത കഥകള്‍ക്കും സിനിമകള്‍ക്കും വിഷയമായിട്ടുണ്ട് പറക്കുംതളികകള്‍. ഗവേഷകരുടെയും സാധാരണക്കാരുടെയും വന്യമായ ഭാവനകളിലും പലവട്ടം ചിറകുവിരിച്ചിട്ടുണ്ടവ. എന്നാല്‍, പറക്കുംതളികകള്‍ യഥാര്‍ഥമാണോ എന്ന് ഇന്നും തറപ്പിച്ചു പറയാനായിട്ടില്ല ശാസ്ത്രലോകത്തിന്.

ഇവയ്ക്കു പിന്നിലെ നിഗൂഢതകളുടെ ചുരുളഴിക്കാന്‍ അമേരിക്ക ഇപ്പോള്‍ നാവികസേനയുടെ കീഴില്‍ പ്രത്യേക ദൗത്യസംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ്. അണ്‍ഐഡന്‍റിഫൈഡ് ഏരിയല്‍ ഫിനോമിന ടാസ്ക് ഫോഴ്സ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ പേര്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

പറക്കുംതളികകള്‍ ഉള്‍പ്പടെയുള്ള ആകാശ പ്രതിഭാസങ്ങള്‍ യാഥാര്‍ഥ്യമാണോ, യാഥാര്‍ഥ്യമാണെങ്കില്‍ അവയുടെ ഉത്ഭവവും സ്വഭാവവും എങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് സംഘം പഠിക്കുക. പറക്കുംതളികയുമായി അന്യഗ്രഹ ജീവികളുടെ വരവിനേക്കാള്‍ തങ്ങളുടെ ശത്രുരാജ്യങ്ങള്‍ക്ക് ഇവയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് അമേരിക്ക അന്വേഷിക്കുക. പ്രധാന എതിരാളികളായ ചൈന ഡ്രോണുകള്‍ ഉപയോഗിച്ചും മറ്റ് ആകാശമാര്‍ഗങ്ങള്‍ ഉപയോഗിച്ചും നടത്തുന്ന ചാരപ്രവര്‍ത്തനത്തെ കുറിച്ച് അമേരിക്കക്ക് നല്ല ആശങ്കയുണ്ട്.

യു.എസ് ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആകാശപ്രതിഭാസങ്ങളെ കുറിച്ചാണ് പ്രധാനമായും പഠിക്കുക. അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന ഏത് തരം കടന്നുകയറ്റവും പഠനവിധേയമാക്കും. കാണുന്നവര്‍ക്ക് എന്താണെന്ന് വ്യക്തമാകാത്ത വസ്തുക്കളെ കുറിച്ചും പഠിക്കും ~പെന്‍റഗണ്‍ വക്താവ് സൂസന്‍ ഗഫ് പറഞ്ഞു.
- dated 16 Aug 2020


Comments:
Keywords: America - Otta Nottathil - 16820202ufo America - Otta Nottathil - 16820202ufo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
261020208kate
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബഹിരാകാശത്തുനിന്നെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us