Today: 06 Dec 2021 GMT   Tell Your Friend
Advertisements
കോളിന്‍ പവല്‍ അന്തരിച്ചു
Photo #1 - America - Otta Nottathil - 191020213powel
വാഷിങ്ടണ്‍: യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന കോളിന്‍ പവല്‍ അന്തരിച്ചു. കോവിഡാണ് മരണ കാരണം. 84 വയസ്സായിരുന്നു.

യുഎസും സഖ്യകക്ഷികളും നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ സൂത്രധാരനായാണ് പവല്‍ അറിയപ്പെടുന്നത്. 1989ല്‍ യു.എസ് സേനകളുടെ ചുമതലയുള്ള ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായി സ്ഥാനമേറ്റ കോളിന്‍ പവല്‍ ആ പദവിയിലെത്തിയ ആദ്യത്തെ കറുത്തവര്‍ഗക്കാരനായിരുന്നു.

വിയറ്റ്നാം യുദ്ധത്തില്‍ സൈനികനായി പങ്കെടുത്ത കോളിന്‍ പവല്‍ പാനമ അധിനിവേശത്തിന്‍േറയും പിന്നില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇറാഖിനെതിരായ സഖ്യസേനയുടെ വിജയത്തിനു ശേഷം ജനപ്രീതി കുതിച്ചുയര്‍ന്ന പവല്‍ യു.എസ് പ്രസിഡന്‍റ് ആയേക്കും എന്നുപോലും കരുതിയതാണ്. എന്നാല്‍, സദ്ദാം ഹുസൈന്‍ കൂട്ടനശീകരണ ആയുധങ്ങള്‍ സമാഹരിച്ചിരിക്കുന്നു എന്ന തെറ്റായ വിവരം നല്‍കിയാണ് ഇറാഖിനെ ആക്രമിച്ചതെന്ന് 2003ല്‍ യു.എന്‍ സുരക്ഷാ സമിതി നടത്തിയ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ആ അവസരം നഷ്ടമാവുകയായിരുന്നു. തനിക്ക് ലഭിച്ചത് തെറ്റായ വിവരമായിരുന്നുവെന്ന് പവല്‍ പിന്നീട് തുറന്നുപറഞ്ഞു.

ജോര്‍ജ് ഡബ്ളിയു ബുഷ് ഭരണത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന പവല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തല്‍സ്ഥാനം രാജിവെക്കുകയായിരുന്നു. റിപ്പബ്ളിക്കനായിരുന്ന കോളിന്‍ പവല്‍ 2008ല്‍ ബറാക്ക് ഒബാമയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണച്ചത് അദ്ദേഹത്തിന്‍െറ രാഷ്ട്രീയ നിലപാടിലെ ചുവടുമാറ്റമായിരുന്നു.
- dated 19 Oct 2021


Comments:
Keywords: America - Otta Nottathil - 191020213powel America - Otta Nottathil - 191020213powel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us