Today: 16 Sep 2021 GMT   Tell Your Friend
Advertisements
പെന്റഗണനിനടുത്ത് സംഘര്‍ഷം; നിരോധനാജ്ഞ
Photo #1 - America - Otta Nottathil - 4820212pentagon
വാഷിങ്ടണ്‍: യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനോടു ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനില്‍ സംഘര്‍ഷം. കത്തിക്കുത്തും ഉണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ കൗണ്ടിയില്‍ പെന്‍റഗണ്‍ ട്രാന്‍സിറ്റ് സെന്‍ററില്‍ ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഓഫീസറെ ഒരാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ജോര്‍ജിയ സ്വദേശി 27കാരനായ ഓസ്ററിന്‍ വില്യം ലാന്‍സ് ആണ് പ്രതി. ഓഫീസര്‍ക്കുനേരെ പാഞ്ഞെടുത്ത ഇയാള്‍ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ പാഞ്ഞടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെച്ചുകൊന്നു. പരിസരത്തുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണ കാരണം അന്വേഷിച്ചുവരികയാണ്.

നേരത്തെ യു.എസ് മറൈന്‍ കോര്‍പ്സില്‍ നിയമനം ലഭിച്ചയാളാണ് അക്രമിയായ യുവാവ്. ഒരു മാസത്തിനകം പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കവര്‍ച്ച, പൊലീസിനു നേരെ അതിക്രമം ഉള്‍പെടെ കേസുകളില്‍ നേരത്തെ പ്രതിയാണ്. തിരക്കേറിയ മെട്രോ പാതയിലെ ആക്രമണം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ആക്രമണ സമയത്ത് ജോയിന്‍റ് ചീഫ് ഓഫ് സ്ററാഫുമാരുള്‍പെടെ വൈറ്റ്ഹൗസില്‍ ജോ ബൈഡനുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു.
- dated 04 Aug 2021


Comments:
Keywords: America - Otta Nottathil - 4820212pentagon America - Otta Nottathil - 4820212pentagon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920216spacex
സാധാരണക്കാരുമായി സ്പേസ് എക്സ് ബഹിരാകാശത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
15920219climate
താപനില 50 ഡിഗ്രി കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
14920212vaccine
ഡെല്‍റ്റ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദം Recent or Hot News
തുടര്‍ന്നു വായിക്കുക
13920212fbi
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ രഹസ്യ രേഖകള്‍ പരസ്യപ്പെടുത്തി Recent or Hot News
സൗദി സഹായത്തിനു തെളിവില്ല തുടര്‍ന്നു വായിക്കുക
12920211potato
പൊട്ടറ്റോ പ്രേമികളെ സ്വാഗതം ചെയ്ത് പൊട്ടറ്റോ ഹോട്ടല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12920214gorilla
അറ്റ്ലാന്റയില്‍ ഗോറില്ലകള്‍ക്ക് കോവിഡ്
തുടര്‍ന്നു വായിക്കുക
11920211hindutva
ഹിന്ദുത്വം ചര്‍ച്ച ചെയ്യാനുള്ള സമ്മേളനത്തിന് ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ ഭീഷണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us