ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്

News Photo 1 - America - Otta Nottathil - gaza_will_take_trump_said
വാഷിംഗ്ടണ്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യുഎസ് തയാറാണെന്ന നിര്‍ണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചിലപ്പോള്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.ഗാസയെ യുഎസ് ഏറ്റെടുക്കും അതിന്റെ പുനര്‍നിര്‍മാണവും നടത്തും പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും തയാറാണന്നാണ് ട്രംപ് പറഞ്ഞത്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയില്‍ സൃഷ്ടിക്കും മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും.ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പലസ്തീന്‍ പൗരന്മാരെ ഗാസയില്‍നിന്നു മാറ്റണമെന്ന ട്രംപിന്റെ മുന്‍ പ്രസ്താവനയെ ഈജിപ്തും ജോര്‍ദാനും ഹമാസും ഉള്‍പ്പെടെ തള്ളിയിരുന്നു.അതേസമയം, ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും പിന്തുണയ്ക്കേണ്ട് ഒരു കാര്യമാണന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.ഗാസ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം ചര്‍ച്ച ആരംഭിക്കാനിരിക്കെ, അധിനിവേശ വെസ്ററ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്.വെസ്ററ് ബാങ്കിന്റെ തെക്കന്‍ മേഖലയിലെ നഗരങ്ങളും പട്ടണങ്ങളും വളഞ്ഞുള്ള ആക്രമണത്തില്‍ നിരവധി പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വെസ്ററ്ബാങ്കില്‍ ആക്രരണം ഭയന്ന് പതിനായിരങ്ങള്‍ വീടുപേക്ഷിച്ച് പലായനം ചെയ്തു.

- dated 06 Feb 2025

Comments:

Keywords: America - Otta Nottathil - gaza_will_take_trump_said America - Otta Nottathil - gaza_will_take_trump_said,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്
ny_archdioces_to_pay_800_million_dollar_to_sex_abuse_subvivors_oct_25_2026
അമേരിക്ക ചരിത്രപരമായ നീതി; വൈദികരുടെ ലൈംഗിക അതിക്രമ ഇരകള്‍ക്ക് 80 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത
ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി